രചന : സുരേഷ് പൊൻകുന്നം✍

നമുക്കല്പം വർത്തമാനം
പറഞ്ഞിരിക്കാം,
നാട്ട്കാര്യം
അതുവേണ്ട
അല്പം രാഷ്ട്രീയം
അതെനിക്കിഷ്ടമില്ല,
ദാ.. ആ വാകമരച്ചോട്ടിലിരുന്ന്
അല്പം പ്രണയമന്ത്രങ്ങൾ,
അയ്യോ വയ്യാ അതൊക്കെ
കാലം കഴിഞ്ഞ ചിന്താഗതി,
നമുക്ക് ശാസ്ത്രത്തെക്കുറിച്ച്
സംസാരിക്കാം,
പുത്തനറിവുകളുമായി
അതങ്ങനെ വളരുകല്ലേ,
അത് വേണ്ട,
അറിവധികമായാൽ കുഴപ്പമാണ്
അറിഞ്ഞതൊക്കെ മതി
തൃപ്തിപ്പെട്ട് ജീവിച്ചോളാം,
നാട്ടുകാര്യം വേണ്ട
രാഷ്ട്രീയം വേണ്ട
പ്രണയം വേണ്ട
ശാസ്ത്രം വേണ്ട
എങ്കിൽ നീ പോയി
പൊങ്കാലയിടുക
ഞാൻ പോയി മല ചവിട്ടാം,
അതാണ് നല്ലത്,
എന്റെ ചൊവ്വാദോഷവും മാറിക്കിട്ടും
ചേട്ടന്റെ ചാരിത്രോം സംരക്ഷിക്കാം,
സ്വാമിയേ ശരണമയ്യപ്പാ.

സുരേഷ് പൊൻകുന്നം

By ivayana