രചന : ജോയ് പാലക്കമൂല ✍
ഔചത്യമില്ലാതെ കടന്നുവന്നവൻ
ഔദാര്യമെല്ലാം മാറ്റിവച്ചു
ഉപചാരമില്ലാത്ത ദൂതനെൻ്റെ
യുൾച്ചൂട് മെല്ലെ കവർന്നെടുത്തു.
വിധിയുടെയെഴുത്തോല
വായിച്ചുറച്ചവൻ
വിളിച്ചുണർത്താതെയെൻ
വീട്ടിലെയഥിതിയായ്.
മൂടൽമഞ്ഞൊഴുകുമി
മൂവന്തിയാത്രയിൽ
മൂകാഭിലാഷങ്ങൾ മെല്ലെ
മൂടിത്തണുപ്പിക്കുന്നവൻ
കാര്യം പറയാതെ
കണ്ണുകൾമൂടുന്നവൻ്റെ
കണക്കിലെ കണിശത
കളിതമാശയല്ലന്നറിയുന്നേരം.
കണ്ടു കണ്ടിരുന്നവൻ്റെ
കഥയൊരുകോലംവരച്ചുകൊണ്ട്.
കപടലോകത്തിനൊരണ്ണം കുറക്കുന്നു.
കടമകൾ കൊണ്ടാമൗനിയിന്ന്.