രചന : ബിനു. ആർ.✍
ഇന്നീ തീരത്ത് കത്തിയെരിയും
വിറകുകൊള്ളിയിൽ കണ്ടൂ
ഇരുളും, ഇരുളിൽ പകലും
ശണ്ഠകൂടുന്നതും…..
ഇന്നീ തീരത്തുയർന്നുപൊങ്ങും
തീയിന്നമർഷത്തിൽ കണ്ടൂ,
ജ്വലിക്കുന്ന കൊള്ളിയിൽ
അമരുമീ ജ്വലനം
കാറ്റേറ്റുചീറിയാളുന്നതും,
കത്തുന്നു കത്തിയാളുന്നൂവെങ്കിലും
പുകഞ്ഞുനിൽക്കുമീ-
യെരിതീയിന്നറ്റവും
ഇന്നീതീരത്തെയെരിയുമീ
കൊള്ളിയിൽ പടരുന്നപുകച്ചുരുളും,
ഒക്കെയും തെറ്റെന്നുണർന്നു
ജ്വലിക്കുന്നു.
ഇന്നീതീരം തിരമാലയുടെ
തലോടലേൽക്കുമ്പോൾ ഇരുളും,
ഇരുളിൽ കത്തിയുണരും പകലും
തേറ്റയുയർത്തി തുറിച്ചു
നോക്കിയിടുന്നു….
ഇരുൾ, ഏതോ നാളിൽ
മോചനത്തിനായി
കൊതിച്ചീടവേ, ഇന്നും
മോചനം കിട്ടാതുഴറുന്നൂ,
ഏതോ ഒരു പകൽ രാത്രിക്കായ്
വാദിച്ചുവെങ്കിലും ഇന്നും
കണ്ണിമയിൽ പകലിൻ
അടിമ തന്നെ രാത്രി.