ഒ.കെ.ശൈലജ ടീച്ചർ✍

വാക്കുകൾ മൂർച്ചയേറിയതാണ്. ഒരു വ്യക്തിക്കു നേരെ നിങ്ങൾ തൊടുത്തു വിടുന്ന വാക്കുകൾ തിരിച്ചെടുക്കാനാവില്ല. അത് കൊണ്ട് തന്നെ വാക്കുകൾ തൊടുത്തു വിടുന്നതിനു മുൻപ് രണ്ടു വട്ടം ചിന്തിക്കണം. മനനം ചെയ്യണം. ആ വാക്കുകൾ പ്രയോഗിക്കണോ വേണ്ടയോ എന്ന് . വാക്കുകളിൽ സത്യവും ന്യായവുമുണ്ടോയെന്ന് . അത് കൊളളു ന്നവന്റെ ഹൃദയത്തിൽ മുറിവേൽപ്പിക്കുമോയെന്ന് . മനസ്സിനെ വ്രണപ്പെടുത്തു മോയെന്ന് .

ആ വാക്കുകൾ പ്രയോഗിക്കാനുള്ള യോഗ്യത നിങ്ങൾക്കുണ്ടോയെന്ന്
അപരന് നേരെ നീ വിരൽ ചൂണ്ടുമ്പോൾ മറ്റു നാലു വിരലുകൾ നിനക്ക് നേരെയാണ് ചൂണ്ടുന്നതെന്ന സത്യം മറക്കാതിരിക്കുക.


വാക്കുകൾ ഹിമകണം പോലെ പരിശുദ്ധവും തേൻ തുള്ളി പോലെ മധുരവും കുളിർ കാറ്റു പോലെ ശീതളിമയും പൂവിൻ സൗരഭ്യം പോലെ ഊഷ്മളവുമാകുമ്പോൾ ആരേയും ആകർഷിക്കും. ആസ്വദിക്കും. സ്വാഗതം ചെയ്യും വ്യക്തി ബന്ധങ്ങൾ ഊട്ടിയുറപ്പിക്കും. അടിസ്ഥാനരഹിതമായ അന്യായവും അസത്യവും, പൊള്ളത്തരവും നിറഞ്ഞ ആ ക്ഷേപ വാക്കുകൾ സ്വീകരിക്കാൻ ഒരു പുണ്യാത്മാവും തയ്യാറാകുന്നില്ല. അഴുക്ക് വാക്ക് ചെവിക്ക് പുറത്ത്. അത് ഉള്ളിലേക്കെടുത്താൽ ഉള്ളം കലുഷിതമാകും.

വ്യക്തി ബന്ധങ്ങളിൽ വിള്ളലുകളുണ്ടാകും. കുടുംബത്തിലായാലും കൂട്ടായ്മയിലായാലും ആരും ആരുടേയും അധീനതിയിലല്ല. സ്വതന്ത്ര വ്യക്തികളാണ്. സ്വന്തമായ .


കാഴ്ചപ്പാടുകളും. മനോഭാവങ്ങളും . അഭിപ്രായവും ഉള്ളവർ. സ്നേഹവും. ബഹുമാനവും പരസ്പരം അംഗീകാരവും . ആത്മാർത്ഥയും നിറഞ്ഞ വാക്കുകൾ നിങ്ങളിൽ നിന്നും ഉതിർന്നു വീഴട്ടെ. വാക് ദേവതയുടെ അനുഗ്രഹമാണ് വാക് സാമർത്ഥ്യം. അത് നല്ലതിനാവട്ടെ തനിക്കും മറുള്ളവർക്കും. വാക്കാണ് സത്യം. സത്യമാണ് ദൈവം.

ഒ.കെ.ശൈലജ ടീച്ചർ

By ivayana