രചന : ചാരുംമൂട് ഷംസുദീൻ.✍
ക്രിസ്തുവിന് മുൻപ് ഗ്രീസിൽ ജീവിച്ചിരുന്ന ലോക പ്രശസ്ത തത്വ ചിന്തകനായിരുന്നു സോക്രട്ടീസ്.
കുത്തഴിഞ്ഞ ജീവിതംനയിച്ച അലസന്മാരും മടിയന്മാരുമായ ജനതയെ, വിശിഷ്യ ചെറുപ്പക്കരെ നേർവഴിക്കു നയിക്കാനുള്ള ശ്രമത്തിന്റെ ഭഗമായി അവരോട് തത്വ ചിന്താപരമായ ചോദ്യങ്ങൾ ചോദിച്ചു. ഉത്തരം പറയുവാൻ ആവശ്യപെട്ടു സോക്രട്ടീസ്. ആദൻസ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തന കേന്ത്രം. സോക്രട്ടീസിന്റെ ലളിതമായ ചോദ്യങ്ങൾക്ക് പോലും ഉത്തരമേകാൻ പലപ്പോഴും അവർക്കായില്ല.
അദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളും ഉണ്ടായിരുന്നു. സാൻതിപി എന്നായിരുന്നു ഭാര്യയുടെ പേര്.കൊടുംദാരിദ്ര്യം അനുഭിവിക്കുന്ന കുടുംബമായിരുന്നു അവരുടേത്. അതുകാരണം എന്നുമവരുടെ വീട്ടിൽ ഭാര്യ ഭർത്താവിനോട് വഴക്കടിയ്ക്കും. ഭാര്യ എത്രതന്നെ ദേഷ്യപ്പെട്ടാലും സോക്രട്ടീസ് ഒന്നും തിരിച്ചുപറയില്ല. എല്ലാം മൗനമായി കേൾക്കും. കുറേക്കഴിഞ്ഞദ്ദേഹം ഒന്നും സംഭവിക്കാത്തപോലെ ഇറങ്ങിപോകും.
ഇത് തുടർന്നുകൊണ്ടേയിരുന്നു.
ഒരുദിവസം അദ്ദേഹത്തെക്കാണാൻ ഒരു സുഹൃത്ത് വീട്ടിൽ വന്നു. അവർ ഗൗരമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കാലിമൂത്ത സാൻതിപി ഒരു കുടം വെള്ളവുമായി അവരുടെ നടുവിലേക്ക് കടന്നുവരികയും അതിഥിയെ ശ്രദ്ധിക്കാതെ അവൾ കുടത്തിലെവെള്ളം ഭർത്താവിന്റെ തലയിലേക്ക് ഒഴിച്ചു. എന്നിട്ട് സോക്രട്ടീസിനെ പ്രാകികൊണ്ട് അവിടംവിട്ടുപോയി. ഒരു സ്വപ്‍നം പോലെ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന സുഹൃത്ത് അദ്ദേഹത്തിനെ ദയനീയമായി നോക്കി. അപ്പോൾ സോക്രട്ടീസ് ചിരിച്ചുകൊണ്ട് പറഞ്ഞു. “മഴ മാത്രമല്ല ഇടിയും ഞാൻ പ്രതീക്ഷിച്ചതാണ്…”
കാലം കടക്കവേ, ചെറുപ്പക്കാരെ വഴിതെറ്റിയ്ക്കുന്നു എന്നാരോപിച്ചുകൊണ്ട് ഗ്രീസിലെ ഭരണകൂടം സോക്രട്ടീസിനെ ജയിലിലടയ്ക്കുകയും, വിഷം കൊടുത്തു കൊല്ലാൻ വിധിയ്ക്കുകയും ചെയ്തു.
മാപ്പേഴുതികൊടുത്ത് രാജ്യം വിട്ടുപോകാമെങ്കിൽ വിടുതൽ ചെയ്യാമെന്ന് ഭരണകൂടം പറഞ്ഞു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു.
ഈ കാര്യങ്ങളെല്ലാം സാൻതിപി താമസിച്ചാണ് അറിഞ്ഞത്. ഭർത്താവിനെ വിഷംകൊടുത്തു കൊല്ലുമെന്നറിഞ്ഞ സാൻതിപി ഒരു ഭ്രാന്തിയെപോലെ അലറികരഞ്ഞുകൊണ്ട് തടവറയിൽ കിടക്കുന്ന തന്റെ ഭർത്താവിന്റെ അരികിൽ ഓടിയെത്തി. സോക്രട്ടീസപ്പോൾ വളരെ ശാന്തനായി അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. “സാൻതിപ്പി ഇനി നിനക്ക് എന്നെകൊണ്ട് ഒരു ശല്യവും ഉണ്ടാകില്ല. ഞാൻ മരിയ്ക്കാൻ പോകുവാണ്.”
“ഞാൻ അങ്ങയോട് എന്നും ക്രൂരമായി മാത്രമേ പെരുമാറിയിട്ടുള്ളു.എന്റെയെല്ലാ തെറ്റുകളും അങ്ങ്പൊറുക്കണം. എനിക്ക് മാപ്പ്തരണം.ഞാനിനി ഒരിയ്ക്കലും അങ്ങയെ ദ്രോഹിക്കില്ല. അതുകൊണ്ട് നമുക്കും, നമ്മുടെ കുട്ടികൾക്കും വേണ്ടി അങ്ങ് മാപ്പെഴുതികൊടുക്കണം…”അതുവരെ നാം കണ്ട സാൻതിപിയേ ആയിരുന്നില്ലവൾ. അവൾ വഴക്കാളിയായിരുന്നു എങ്കിലും അവൾക്കദ്ദേഹത്തെ അതുപോലെ സ്നേഹവുമായിരുന്നു.
സാന്തിപിയെന്ന സ്ത്രീയിലെ , ഭാര്യയിലെ അമ്മയിലെ മുഴുവൻ സ്നേഹവും ഇവിടെ നമുക്ക് വെളിവാകുന്നു.ചിലമനുഷ്യർ അങ്ങനെയാണ്….
അദ്ദേഹം മാപ്പ് പറയാൻ തയാറാകാഞ്ഞതിനാൽ നിർഭാഗ്യമെന്ന് പറയട്ടെ. സോക്രട്ടീസിനെ ഭരണകൂടം വിഷം കുത്തിവെച് കൊല്ലുകയായിരുന്നു.