രചന : ജയേഷ് പണിക്കർ✍
എത്തി നീ വിണ്ണിൽ നിന്നങ്ങനെ മണ്ണിലായ്
പട്ടു നീലവർണ്ണച്ചുറ്റാടയുമായ്
പൊട്ടിച്ചിരിതൂകി നില്ക്കുന്നു വാനിലാ
നക്ഷത്ര ജാലങ്ങവും ഭംഗിയോടെ
മുത്തു പോലങ്ങനെ പൊട്ടി വിരിയുന്നു
മുറ്റത്തെ മുല്ലയിൽ മൊട്ടുകളും
കാറ്റിലൂടെയൊഴുകി വന്നെത്തുന്നു
നേർത്ത ഗന്ധമതങ്ങനെമെല്ലെയായ്
എത്ര ശീതളമീ നിലാവലയങ്ങനെ
എത്തുമീ ഭൂവിന്നാഭയോ കൂട്ടുവാൻ
പൂത്തു നില്ക്കുന്ന പാരിജാതങ്ങളും
പൂർണ്ണചന്ദ്രൻ ചിരിതൂകി നില്ക്കവേ
ഭൂമികന്യയൊരുങ്ങി നിലാവിലിന്നാകെ
മറ്റൊരു മംഗല്യപ്പെണ്ണു പോൽ
ഹൃദ്യമീ രംഗമങ്ങനെ ഞാനുമെൻ
ഹൃത്തടത്തിലങ്ങു സൂക്ഷിച്ചിടാൻ