രചന : ഷാജി ഗോപിനാഥ് ✍

മോർച്ചറിയുടെ മരവിപ്പിക്കുന്ന തണുപ്പിൽ ശവശരീരങ്ങൾ നിരത്തി കടത്തിയിരിക്കുന്നു. അന്ത്യനാളുകളിൽ ഉറ്റവരുടെ മുഖം പോലും കാണാനാൻ ഭാഗ്യം ഇല്ലാത്ത ഹതഭാഗ്യരായ മനുഷ്യർ. അവരുടെ ശരീരങ്ങൾ ബന്ധുക്കളെ കാത്ത് ദിവസങ്ങളോളം ഇവിട കാത്തു കിടക്കേണ്ടി വരുന്നു. തൊഴിൽ തേടി ഇവിടെ എത്തിയിട്ട് അകാല മരണം സംഭവിക്കുന്ന.ഇവിടെ മരിക്കുന്ന ഓരോ വ്യക്തിക്കും ഈ കാത്തിരിപ്പ് വിധിച്ചിരിക്കുന്നു.


സ്വപ്നങ്ങൾ പണമായി പൂക്കുന്ന അറേബ്യൻ നഗരത്തിൽ വിവിധ തൊഴിലുകൾ ചെയ്തു ജീവിതം കരുപ്പിടിപ്പിക്കാൻ എത്തിയവർ പ്രവാസികൾ എന്നറിയപ്പെടുന്നു. പ്രവാസത്തിന്റെ കൂട് മാറ്റങ്ങൾക്കിടയിൽ കഷ്ടപ്പെട്ട് നേടിയ പണവും സമ്പത്തും നാട്ടിലേക്ക് അയച്ചിട്ട് ഇവിടെ ലളിത ജീവിതം നയിക്കുന്നു ഈകഷ്ടപ്പാടുകൾക്കിടയിലും സ്വന്തം ജീവിതം നോക്കാൻ സമയമില്ലാതെ ഇവിടെ വച്ച് അന്ത്യ നിദ്ര പൂകുന്ന ഓരോ വ്യക്തിക്കും ഈ കാത്തിരിപ്പ് അനിവാര്യമാണ്. നാട്ടിലേക്ക് പോകുവാൻ അധികൃതരുടെ കനിവിനായി കാത്തിരിക്കുന്ന ഓരോ പ്രവാസിക്കും മരണം നിഴലായി കൂടെ കൂടുന്നു.


അടുക്കിവെച്ച അറകൾക്ക് അകത്ത് സൂക്ഷിച്ചിരിക്കുന്ന വലിയ ബാഗുകളിലെ നമ്പർ നോക്കിആ ബോഡി കണ്ടെത്തുമ്പോൾ കണ്ണുകൾ നിറഞ്ഞു പോയി. ഒരാഴ്ചയ്ക്ക് മുൻപ് വരെ തങ്ങളിൽ ഒരാളായി ഒപ്പം നിന്ന് കളിയും ചിരിയും തമാശകളുമായി കഴിഞ്ഞിരുന്ന തങ്ങളിൽ ഒരുവൻ ഇപ്പോൾ ഈ മോർച്ചറിയിൽ ആരുടെയോ കനവിനായി കാത്തു കിടക്കുന്ന മനുഷ്യന്റെ അവസ്ഥ എത്ര ദയനീയം.ഭാസ്കരൻ ചേട്ടൻ ഗൾഫിലെത്തിയിട്ട് 30 വർഷങ്ങളായി കഴിഞ്ഞുപോയ 30 വർഷങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലെ സുവർണ്ണ കാലങ്ങൾ ആയിരുന്നു. ആരെയും വെറുപ്പിക്കാതെ നല്ലത് മാത്രം ചെയ്തു പ്രവാസികൾക്കിടയിൽ കാരുണ്യ ഹസ്ത്ഥവുമായി ഓടി നടന്നിരുന്നു.

ഇവിടത്തെ മലയാളി സമാജത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു മലയാളികൾക്കിടയിൽ ഉള്ള കനിവിന്റെ ഒരു മുഖം. അദ്ദേഹത്തിനെ കുറിച്ച് ആർക്കും ഒരു മോശം അഭിപ്രായം ഉണ്ടായിരുന്നില്ല കാരുണ്യ പ്രവർത്തകനും പൊതുപ്രവർത്തകനും സഹായിയുമായി അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുവാൻ മുൻപന്തിയിൽ പ്രവർത്തിച്ചിരുന്നു പലവിധ ചതികളിൽപ്പെട്ട് ഇവിടെ എത്തിച്ചേർന്നു തൊഴിലില്ലാതെ കഷ്ടപ്പെടുന്നവരെ സഹായിച്ചും പിരിവെടുത്ത് അവരെ നാട്ടിലെത്തിക്കുവാനും അദ്ദേഹം അക്ഷീണം പ്രയത്നിച്ചിരുന്നു.


പെട്ടിയിലാക്കിയ മൃതദേഹം ആംബുലൻസിൽ കയറ്റുമ്പോൾ ആ ദുഃഖം ബന്ധുക്കളുടേതായിരുന്നില്ല സഹപ്രവർത്തകരുടെത് മാത്രം. പെട്ടിയിലെ മൃതദേഹം ആചാര മര്യാദകൾകൊടുത്ത് എയർപോർട്ടിൽ എത്തിക്കുക എന്നതാണ് എന്റെ ജോലി.എത്രയോ മൃതദേഹങ്ങൾ ഇതുപോലെ ഏറ്റുവാങ്ങി എയർപോർട്ടിൽ എത്തിച്ചിരുന്ന വ്യക്തിയാണ് ഇപ്പോൾ ഈ പെട്ടിക്ക് അകത്ത് ഉള്ളത് എന്ന ഓർമ്മ പോലും നടക്കുന്നു.


തുടക്കവും ഒടുക്കവും ജീവിതത്തിന്റെ രണ്ടുവശങ്ങൾ ആകുന്നു. തിരിഞ്ഞുനോക്കുവാൻ ഇല്ലാത്ത കാലത്തിന്റെ കദനത്തിൽ പൊലിഞ്ഞു പോയ നിരവധി പ്രവാസികൾ ദിവസങ്ങളോളം കാത്തു കിടന്ന് പല രാജ്യങ്ങൾ കടന്ന് നാട്ടിലെത്തുന്നു.


വർഷങ്ങൾക്കിപ്പുറം ഭാസ്കരൻ ചേട്ടൻ ഷാർജയിൽ വിമാനം ഇറങ്ങുമ്പോൾ പ്രതീക്ഷകൾ ഒന്നുമില്ലായിരുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും ഉള്ളത് വിറ്റ് പെറുക്കിയും ആരുടെയൊഒക്കെ കയ്യിൽ നിന്നൊക്കെ കടംവാങ്ങിയ കാശുമായി ഇവിടെ വന്നിറങ്ങുമ്പോൾ മനസ്സ് ശൂന്യമായിരുന്നു.ആമിർ ആയഒരു അറബിയുടെ വീട്ടിലെ ഡ്രൈവറായി ജോലിക്ക് കയറി. തന്റെ സത്യസന്ധതയും തൊഴിലിനോടുള്ള ആത്മാർത്ഥതയും ആളിനെ അറബിക്കു പ്രിയങ്കരനാക്കി മാറ്റി അറബിക്ക്‌ ഇഷ്ട്ടപ്പെട്ടതിനാൽ. തന്നെ ഒരു കുടുംബാംഗമായോ ഒരു സഹോദരനായോ കരുതി സ്നേഹിച്ചു.കിട്ടിയിരുന്ന ശമ്പളം ജോലി ചെയ്തതിനല്ല അദ്ദേഹത്തിനോടുള്ള സ്നേഹത്തിന് ആയിരുന്നു.


കുറച്ചുകാലം കഴിഞ്ഞ് അറബിയുടെ ഉടമസ്ഥതയിൽ തന്നെയുള്ള ആശുപത്രിയിൽ ജോലി ലഭിച്ചു. ആശുപത്രിയുടെ സെക്യൂരിറ്റി ആയും ക്ലീനറായും. ആംബുലൻസ് ഡ്രൈവറായും ജോലി നോക്കി. എങ്കിലും അറബിക്ക്‌ ഒരു നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ ഉച്ചയ്ക്ക് അറബിയോടൊപ്പം ആഹാരം കഴിക്കണം. അറബി വീട്ടിൽ നിന്നു കൊണ്ടുവരുന്ന രണ്ടു പേർക്കുള്ള ഭക്ഷണങ്ങൾ അവർക്ക് രണ്ടുപേർക്കും ആയിരുന്നു അറബിയുടെ സ്നേഹം ആഹാരമായി പങ്കുവെക്കപ്പെടുമ്പോൾ പരസ്പര സ്നേഹത്തിന് ജാതി മത ഭാഷ രാജ്യാന്തര വ്യത്യാസങ്ങൾ ഒന്നും ഇല്ലാതാകുന്നു. രാജ്യാന്തരമായി നിലനിൽക്കുന്ന സ്നേഹം.രണ്ട് രാജ്യക്കാരായ മനുഷ്യർ പരസ്പരം പങ്കുവെക്കപ്പെടുന്നു.


നാട്ടിലേക്ക് പോകാനുള്ള യാത്രയുടെ തലേദിവസം. തിരിച്ചു പോകലിന്റെ ആഘോഷങ്ങൾക്കിടയിൽ അവർ തമ്മിൽ പതിവുള്ള പ്രാർത്ഥനയിൽ ഒന്നിച്ച് പങ്കെടുക്കുമ്പോൾ. തറയിൽ വിരിച്ചിട്ടുള്ള നിസ്കാരപായകളിൽ ഒന്നിൽ നിസ്കാരത്തിൽ മുഴുകി ഇരിക്കുന്ന ഭാസ്കരൻ ചേട്ടനെ കണ്ടിട്ട് അറബി തിരിച്ചു പോയി. ഏറെ നേരം കഴിഞ്ഞിട്ടും അവിടെനിന്ന് തിരിച്ചു പോകാത്ത സ്നേഹിതനെ തിരക്കി അറബി തിരിച്ചുവന്നപ്പോൾ ആ നിസ്കാരപ്പായയിൽ ചലനമ്പറ്റിരിക്കുന്ന ഭാസ്കരൻ ചേട്ടനെയാണ് കാണുന്നത്. അയ്യോ ചതിച്ചല്ലോ എന്നൊരു നിലവിളി സുഹൃത്തായ അറബിയിൽ നിന്നും ഉണ്ടായി.


അദ്ദേഹം ഓടിച്ചിരുന്ന അതേ ആംബുലൻസിൽത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യ യാത്രയും. നിരവധി ശവ ശരീരങ്ങൾ ഏറ്റുവാങ്ങുവാൻ മോർച്ചറിക്ക് മുന്നിൽ കാത്തു കിടന്ന അതേ വാഹനം അദ്ദേഹത്തിന്റെ ശവം ഏറ്റുവാങ്ങുവാനും ഒരിക്കൽ കൂടി ഈ മോർച്ചറിക്ക് മുന്നിൽ കാത്തു കിടന്നു.

ഷാജി ഗോപിനാഥ്

By ivayana