രചന : വേണുക്കുട്ടൻ ചേരാവെള്ളി✍

തല
ചുറ്റി വിറയ്ക്കുന്നല്ലോ
ദേഹം
ആകെക്കുഴയുന്നല്ലോ
നാവു വരളുന്നല്ലോ
കൈകാൽ ആകെത്തളരുന്നല്ലോ
ഇത്തിരി നേരം
ഈ മരച്ചോട്ടിൻ
തണലിലിരുന്നോട്ടേ
ഞാൻ നിൻ
ഒപ്പമിരുന്നോട്ടേ
എന്തിതിന്നിത്ര പാപം
നീളെത്തുടരുന്നയ്യോ
വൈദ്യം ശ്രമിപ്പതെല്ലാം
തൽക്കാല ശാന്തി മാത്രം
മണ്ണറിയാതെ വന്നാൽ
വിണ്ണറിയാതെ പോകും
ഗർഭംചമപ്പവർക്കും
ഗതി നഷ്ടമാമിച്ഛ മാത്രം
സൂര്യൻ കിഴക്കുദിക്കും
പുലർ
കാലത്തു കോഴികൂവും
കൂട്ടിൽ കിളികളെത്തും
സാന്ധ്യ
കാലം വിളക്കണയ്ക്കും
എല്ലാമറിയുന്നവൻ
പാരിൻ
നാശം ഗ്രഹിച്ചു നിൽപ്പൂ
ഒന്നിനും കൊള്ളാത്തവർ
വായ് വരെ
വിഷം കലർത്തി വിൽപ്പൂ
എങ്ങനെയെന്നു ചൊല്ലൂ
രൂപം
മർത്യനായ് വന്നു പാരിൽ
എന്തിനെന്നൊന്നതോർക്കൂ
ലോക
നാശമതല്ല മുഖ്യം
ഭൂലോകം നാണിക്കുന്നു
നിന്റെ
ചെയ്തികളൊന്നു നിർത്തൂ….
പച്ചപ്പും പാറകളും
ജീവ
സന്തുലമെന്നതോർക്കൂ.

വേണുക്കുട്ടൻ ചേരാവെള്ളി

By ivayana