രചന : ശ്രീകുമാർ എം പി✍
കരിമുകിൽക്കൂട്ടം പോകുന്നു
കരിമല തേടി പോകുന്നു
പറപറന്നങ്ങു പോകവെ
നിരനിരന്നങ്ങു പോകവെ
കൈയ്യിൽ കരുതും നീർത്തുള്ളിയെൻ
തലയിൽ വന്നു പതിച്ചല്ലൊ
മനസ്സിൽ തൊട്ടു വിളിച്ചപോൽ
ശിരസ്സിൽ തൊട്ടു ജലത്തുള്ളി !
കൗതുകമോടുടൻ നോക്കുമ്പോൾ
കരിമുകിൽ മാലയ്ക്കുള്ളിലായ്
കുസൃതിച്ചിരിയോടവിടെ
കുഞ്ഞൻമേഘമൊന്നിരിയ്ക്കുന്നു !
പിന്നേം വെള്ളത്തുള്ളികളെന്റെ
തലയിൽ തൂകി ചിരിയ്ക്കുന്നു !