രചന : സഫീലതെന്നൂർ✍

കുഞ്ഞു ജനിച്ചൊരു നാൾ മുതൽ തന്നെയാ
പ്രതീക്ഷകൾ ഏറെ തുടങ്ങിടുന്നു
നന്നായി വളരണം നന്നായി പഠിക്കണം
ഉന്നതിയിലെന്നും എത്തിടേണം.
ഇല്ല പ്രതീക്ഷകൾ കൊണ്ടുനിനവച്ചവർ
നല്ല വിദ്യാലയത്തിൽ ചേർത്തിടുന്നു.
കളി ചിരി പാട്ടും പാഠനവുമായങ്ങനെ
പതിവുപോൽ എത്തിത്തുടർന്നിടുന്നു.
പഠിക്കാൻ മിടുക്കനെന്നു കരുതിയവർ
പണവും കൂടുതൽ കൊടുത്തു വിട്ടു.
പലനാൾ കഴിഞ്ഞു വളർന്നു വന്നപ്പോൾ
പതിവുകൾ തെറ്റി കടന്നുവന്നു.
പതിവായി മധുരങ്ങൾ വാങ്ങുന്നവനെ
പതിയെയടുത്തു കൂട്ടുകാരും
പതിയെ തന്ത്രത്തിൽ മയക്കി എടുത്തവർ
പലതരം മധുരം കൊടുത്തുകൂട്ടി
കിട്ടിയ മധുരവും ലഹരിയെന്നറിയാതെ
കുട്ടിയും നിത്യവും കഴിച്ചു വന്നു.
ലഹരിയിൽ പെട്ടവൻ നിലതെറ്റി വന്നപ്പോൾ
എന്തു പിഴച്ചെന്നോർത്തുപോയി
പണമാണ് മകനെ പിഴച്ചതെന്നോർക്കുമ്പോൾ
അതിരറ്റ പ്രത്യാശ കൈവിട്ടുപോയി.

സഫീലതെന്നൂർ

By ivayana