രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍

വംശാവലിയുടെ വേരുകളാഴ്ത്തി ഞാൻ
വിശ്വവൃക്ഷത്തിൻ ശരീരത്തിൽ
പിന്നോട്ടു പിന്നോട്ടു ,പിന്നോട്ടു പിന്നോട്ടു
സൂക്ഷ്മാതി സൂക്ഷ്മമെൻ മൂലലോമങ്ങളാൽ
ജീവൻ്റെബന്ധമി,തീയെൻ്റെ ബന്ധനം
ഹൃദയചന്ദന ചൂഷണം
വേണമിവിടെയീ,വംശാവലികളീ
കാവ്യവൃക്ഷത്തിൻ്റെ പോഷണം
നഗ്നനേത്രത്തിനു കാണുവാനാവാത്ത
കോടാനുകോടി മനസ്ഥലീ
യൂഥങ്ങൾക്കപ്പുറം പാറിനടക്കുന്ന
കാണാത്ത പ്രാണ,വനസ്ഥലീ
കാണായസ്വർഗ്ഗമാം ഭൂവിൽ നിപതിച്ചു
കാണാത്ത സ്വർഗ്ഗം തേടുകയോ?
ഭാഗ്യമണിമേടയാണു നിമേഷങ്ങൾ
താപസപുണ്യ യുഗാന്തരം
ഇല്ല കളയുവാൻ, മറ്റൊരു സ്വർഗ്ഗത്തെ
തേടീട്ടു, കാവ്യം രുചിക്കനീ
സ്വീകരിച്ചീടുക ഇ,ക്കവിചന്ദനം
പ്രണവ ചന്ദന ചൂഷിതം !!!

കലാകൃഷ്ണൻ പൂഞ്ഞാർ

By ivayana