അവലോകനം : വാസുദേവൻ. കെ. വി✍

“ഇന്ന് ജല്പനങ്ങൾ ഒന്നുമില്ലേ? ” ചോദ്യം ഉയർത്തി അവൾ.
“ഉണ്ടല്ലോ.. എഴുതുന്നു ത്രിദ്വാര വസ്ത്രത്തേകുറിച്ചെന്ന് അവനും.”
” അടിവസ്ത്രം..ഛേ!!…


അന്യദൃഷ്ടി കോണിനക്കപ്പുറമായതിനാൽ മിക്കവാറും തുള ധാരാളം, പിന്നെ മൾട്ടികളർ ഭൂപടങ്ങളും.. മറ്റൊന്ന് ആവട്ടെ.” അവൾ ഉപദേശിച്ചു.
പിറന്ന നാൾ തൊട്ട് ഊർദ്ധൻ വലിക്കും വരെ നമുക്ക് ഏകകൂട്ട് അടിവസ്ത്രം. ഇന്ന്
നവമാധ്യമ സദാചാരപ്പോരിൽ ക്കറങ്ങുന്നു പാവം അടിവസ്ത്രം. സിനിമാനടിയുടെ നഗ്ന മേനി പ്രദർശനത്തിലെ അടിവസ്ത്ര വർണ്ണം. ‘വെടക്കാക്കി തനിക്കാക്കുക’ ലക്ഷ്യത്തോടെ സംവിധായാകന് നിർബന്ധം നടിയുടെ പാന്റീസിനു കാവി നിറം. എം എഫ് ഹുസൈൻ വരച്ചിട്ട പെണ്ണവയവങ്ങൾക്ക് സരസ്വതീ മുഖം ചേർത്ത കണക്കേ. ഉൽബുദ്ധ പ്രബുദ്ധ സോഷ്യൽ മീഡിയ താരങ്ങൾ കെണിയിൽ പെട്ടു വട്ടം കറങ്ങി പോസ്റ്റുകൾ തള്ളുന്ന കാഴ്ച.


ലോകപ്രശസ്ത സ്പോർട്സ് ഉപകരണ-വസ്ത്ര നിർമ്മാതാക്കളായ , അഡിഡാസ് പരസ്യം ഇരുപത്തഞ്ചോളം അമ്മിഞ്ഞകൾ. ഇമ്മാതിരി രൂപത്തിലൊക്കെയുണ്ടോ എന്ന കൗതുകം പ്രഥമക്കാഴ്ചയിൽ. പെറ്റിട്ട ജീവന് പോഷകദ്രവ ഭക്ഷണം ഒരുക്കാൻ അമ്മിഞ്ഞ. മനുഷ്യരൊഴിച്ച് മറ്റൊരു ജീവിയും അത് മൾട്ടിപർപ്പസ് നിർവൃതി ഉപാധി ആക്കുന്നില്ലെന്നത് പ്രപഞ്ച സത്യം. മാർക്കച്ച വിൽക്കാനുള്ള പരസ്യം ആയതുകൊണ്ട് ഭാഗ്യം. അല്ലെങ്കിൽ ജുഗുപ്സാവഹം.


ഫോട്ടോഷൂട്ട്‌ അല്പവസ്ത്രചിത്രം പൊതുഇടത്തിട്ട താരസുന്ദരി മറു കമന്റ് ഇട്ടതും” നീ ജെട്ടി ഇടാറില്ലേ? ” എന്ന്. വീട്ടിൽ ജെട്ടി ഇടാറില്ലെന്നു തുറന്നു പറഞ്ഞ പെൺപോരിമാ വ്ലോഗർ. ആക്ടിവിസ്റ്റുകൾ അടിവസ്ത്രം ഇടാറില്ലെന്നു പറഞ്ഞ വ്യാജഡാക്കിട്ടരെ ചെന്ന് കണ്ട് പൂരപ്പാട്ട് പാടി കരിഓയിൽ അഭിഷേകം നടത്തിയതും, ഭയന്നൊളിച്ചതും, കോടതി കയറിയിറങ്ങിതും ഇവിടെ .


മേൽ വസ്ത്രം പോലെ അടിവസ്ത്രവും. വെയിലത്തിട്ട് ഉണക്കി അണുവിമുക്തമാക്കാൻ പോലും നമുക്ക് സങ്കോചം.
അയിത്തം വേണ്ട അതിനോട്.
അടിവസ്ത്രം എന്ന് പറയാൻ നാണിക്കുന്നവർ റിച്ചാ കർ വിശേഷങ്ങളറിയേണ്ടതുണ്ട്
അപമാനകാരമെന്നു വീട്ടുകാർക്കും , കൂട്ടുകാർക്കും തോന്നിയ ബിസിനസ്സിൽ 300കോടി മൂലധനമുള്ള കമ്പനി കെട്ടിപ്പടുത്ത യുവസംരഭക..


സിവമേ ഓൺലൈൻ സ്ഥാപനത്തിന്റെ ഉടമ റിച്ചാ കർ സാഹസികമായ ഒരു ബിസിനസ്സാണ് തെരഞ്ഞെടുത്തത്.. സ്ത്രീകൾ അണ്ടർ ഗാർമെന്റ്സ് വാങ്ങാൻ പലപ്പോഴും ബുദ്ധിമുട്ടുന്നത് റിച്ച നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് കടകളിൽ സെയിൽസ് സെക്ഷനിൽ പുരുഷന്മാരാണെങ്കിൽ പറയുകയും വേണ്ട. പല സ്ത്രീകളും കടകളിൽ കയറി ഒന്നും വാങ്ങാതെ തിരിച്ചിറങ്ങുന്നത് കണ്ടിട്ട്, ചോദിച്ചിരുന്നു.”അവന്റെ നോട്ടം കണ്ടില്ലേ ബ്രാ ചോദിച്ചപ്പോൾ ? എന്നിട്ടൊരു ചിരിയും..ഇഡിയറ്റ്‌ !!”.ഇത്തരം അനുഭവങ്ങൾ നിരവധി സ്ത്രീകൾക്കുണ്ടായിട്ടുണ്ട്.. ഇതിനു പരിഹാരം ആണ് സ്ത്രീകൾക്കുള്ള അണ്ടർ ഗാർമെന്റ്സ് ഓൺലൈൻ വ്യാപാരം എന്ന ആശയം ജംഷഡ്‌പൂർ ലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച റിച്ചയുടെ മനസ്സിലുദിച്ചത്.,ഐ ടി ബിരുദധാരിയായ റിച്ച ഇക്കാര്യം വീട്ടുകാരോടാണ് ആദ്യം പങ്കുവച്ചത്. ‘അമ്മ ശക്തമായി എതിർത്തു..’ മകൾക്ക് ബ്രായും അണ്ടർവെയറും വിൽക്കുന്ന ജോലിയാണെന്ന് നാട്ടുകാരോട് പറയാൻ നാണക്കേടാണ്. നാളെയൊരു ബന്ധം വന്നാൽ അവരോട് മകൾക്കെന്ത് ബിസിനസ് ആണെന്നു പറയും!! അച്ഛനാകട്ടെ ഇതൊരു ബിസിനസ്സ് ആണോ എന്ന് പോലും അതിശയപ്പെട്ടു.. കൂട്ടുകാരും നിരുത്സാഹപ്പെടുത്തി. “നല്ലൊരു ജോലിയുള്ള നിനക്ക് ഇതെന്തിന്റെ കേടാണ്..നമുക്ക് പറ്റിയതല്ല ഇത്..വിട്ടുകള.. “അവരും ഉപദേശിച്ചു..റിച്ച പിന്മാറാൻ തായ്യാറല്ലായിരുന്നു..അവർ ഇതിൽ റിസർച്ച് ചെയ്തു..മാർക്കറ്റിന്റെ ഒരു ഹൃസ്വ സർവേ ഓൺലൈനിൽ നടത്തി..

ഒടുവിൽ റിച്ച രണ്ടും കൽപ്പിച്ചൊരു തീരുമാനമെടുത്തു..ലേഡീസിന്റെ അണ്ടർ ഗാർമെന്റ്സ് വ്യാപാരവുമായി ഇനി മുന്നോട്ട് തന്നെ. തെളിക്കുന്ന വഴിക്കു പോകുന്നില്ലെങ്കിൽ പോകുന്ന, പോകുന്ന വഴിക്കു തളിക്കുക എന്ന രീതിയിൽ വീട്ടുകാരും ,സുഹൃത്തുക്കളും നിലപാടെടുത്തു..തന്റെ സമ്പാദ്യവും ,സുഹൃത്തുക്കളുടെയും,വീട്ടുകാരുടെയും സഹായവും ഒക്കെ ചേർത്തു 35 ലക്ഷം രൂപയിൽ ബിസ്സിനസ്സ് നു തുടക്കമിടാൻ കഴിഞ്ഞു.പക്ഷെ ഡൽഹിയിൽ ഓഫിസ് സ്പേസ് കിട്ടാൻ ഏറെ ബുദ്ധിമുട്ടി. കാരണം അണ്ടർ ഗാർമെന്റ്സ് ഓൺലൈൻ വഴി എന്ന ആശയം ഉൾക്കൊള്ളാൻ പലർക്കും ബുദ്ധിമുട്ടായിരുന്നു..ഒടുവിൽ ഓൺലൈൻ തുണിവ്യാപാരം എന്ന പേരിൽ ഒരു ഓഫിസ് സ്പേസ് സംഘടിപ്പിച്ചു.. ബിസ്സിനസ്സ് തുടക്കമായി..


” Zivame “എന്ന് പേരിട്ടു., ആദ്യ മൂലധനമായി 35 ലക്ഷം രൂപ. തുടക്കം ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു..ഡെലിവറി , പേമെന്റ് എന്നിവക്കായി നിരവധി കടമ്പകൾ കടക്കേണ്ടിവന്നു..ഒക്കെ അനായാസം തരണം ചെയ്തത് റിച്ചയുടെ മനോധൈര്യം ഒന്നുകൊണ്ടു മാത്രം.ഇന്ന് “സിവാമേ” എന്ന ഓൺലൈൻ കമ്പനിക്കു 300 കോടിയാണ് മൂലധനം. ഓരോ വർഷവും 300 % വരെ റവന്യൂ വരുമാനമാണ് ലക്‌ഷ്യം.ഈ വളർച്ച വളരെ അസൂയാവഹമാണ് . സിവാമേ ഓൺലൈൻ ലക്ഷ്വറി സ്റ്റോറിൽ ഇന്ന് അമ്പതിലേറെ ബ്രാൻഡുകൾ ,100 ലധികം സ്റ്റൈലുകളിൽ ലഭ്യമാണ്. ബാംഗ്ലൂരിൽ ഫിറ്റിങ്‌ ലോഞ്ച് ഫെസിലിറ്റി യും ഒരുക്കിയിരിക്കുന്നു. ഓൺലൈൻ ആവശ്യക്കാർക്ക് പ്രോഡക്റ്റുകൾ ഡെലിവറി നടത്തുന്നു. ചുരുങ്ങിയ കാലം കൊണ്ട് സ്വന്തം ആശയം ഒരു വലിയ ബിസ്സിനസ്സ് സംരംഭമായി മാറ്റിയെടുത്ത റിച്ചയെ ഫോർച്ച്യൂൺ ഇന്ത്യ അണ്ടർ 40 യിൽ ഉൾപ്പെടുത്തി ആദരിച്ചു.


അതേ ധീരനിലപാടുകളോടെയുള്ള ചുവടുവെയ്പുകളാൽ വിജയപഥം പൂകിയവൾ.
കാവിയോ,ചുവപ്പോ… അടിവസ്ത്രത്തിൽ ഒതുങ്ങിയടങ്ങാതിരിക്കട്ടെ നമ്മുടെ തിരിച്ചറിവുകൾ.

By ivayana