രചന : അഫ്സൽ ബഷീർ തൃക്കോമല ✍
കാൽപ്പന്തു കളി ആരവം കഴിഞ്ഞു .
ഒന്നാം സ്ഥാനക്കാരനും വേദിയൊരുക്കിയവരും
വിജയശ്രീലാളിതരായി മടങ്ങി
രണ്ടാം സ്ഥാനക്കാരൻ
സ്വർണ്ണ പാതുകം കൊണ്ട് തൃപ്തിപ്പെട്ടു
മത്സരിച്ചവരൊക്കെ മികച്ചവരെന്നു അവരുടെ നാടൊന്നാകെ പറയുന്നു .
ഇവരെല്ലാം ഒരുമിച്ചു സൗഹൃദം
പങ്കു വെച്ച് മടങ്ങുമ്പോൾ
ലോകം മുഴുവൻ സാർവ്വലൗകിക സ്നേഹത്തിന്റെ മാതൃക ഊട്ടി ഉറപ്പിച്ചു
എന്നത് ഇരട്ടി മധുരമായി. .
ഇങ്ങിവിടെയോ ,സ്വന്തം നാടിനോ രാജ്യത്തിനോ ഒരു നിരയെ
നൽകാനാകാതെ മറ്റു രാജ്യങ്ങളുടെ ആരാധകരായി നിന്ന്
പരസ്പരം പോർ വിളിച്ചും അവരുടെ വേഷ ഭൂഷാദികളിൽ
വേഷപ്പകർച്ചയും പോരാതെ തർക്കിച്ചു നിൽക്കുന്നു .
ദൃശ്യ മാധ്യമത്തിൽ ആവേശമണപൊട്ടി
അവർ വെട്ടി പരിക്കേൽപ്പിച്ചു എന്ന് ആവർത്തിച്ചു പറഞ്ഞും
ചർച്ച ചെയ്തും വിശകലനം നടത്തിയും വില മതിപ്പിൽ ആറാടുന്നു .
ലോക ജനാധിപത്യത്തിന്റെ
കാവലാളുകളായ നമ്മൾ
പടവെട്ടുന്നത് ആർക്കു വേണ്ടി ?
നമുക്കൊരിക്കലെങ്കിലും അവിടേക്കെത്താനാകുമോ?
എന്നാശങ്കക്കപ്പുറം അവിടെ
കളിയാവേശം കൊടുമ്പിരി
കൊള്ളുമ്പോൾ ഇവിടെ അനിഷ്ടസംഭവങ്ങളുണ്ടാകുമോ
എന്നതായിരിക്കുമോ നാളത്തെ പ്രഭാതങ്ങളിലെ ചിന്തകൾ …