രചന : രാജു കാഞ്ഞിരങ്ങാട്✍

നിറയെ കുളിരുപൂത്ത
ശിശിരമാണു നീ

എന്നിട്ടും,
എനിക്കു മാത്രമെന്തിനു നീ
ഗ്രീഷ്മം സമ്മാനിക്കുന്നു
പതുപതുത്ത മുയൽക്കുഞ്ഞുങ്ങളെ
എന്നിൽ നിന്നും മാറ്റി പാർപ്പിക്കുന്നു

കവിതക്കടലിലെ
ഒരു കുഞ്ഞു മൺതരി ഞാൻ
നീ മഹാസമുദ്രം

പർവ്വതങ്ങൾക്കും
നീലാകാശങ്ങൾക്കും മേലെ
നാം മഴവിൽ കൊട്ടാരം പണിഞ്ഞിരി –
ക്കുന്നു

എന്നിട്ടും ;
നീയെന്നെ പൊള്ളും മഴത്തു മാത്രം
നിർത്തുന്നു
എൻ്റെ എല്ലാ തൃഷ്ണകളും നിന്നാൽ,
നിരാശയും

എന്നിട്ടും
പ്രണയമേ,
നിൻ്റെ തീമുഖം ചുംബിച്ച
വടുക്കളുംപേറി
നിന്നിലേക്കു തന്നെ ഞാൻ നടക്കുന്നു.

രാജു കാഞ്ഞിരങ്ങാട്

By ivayana