രചന : അനിയൻ പുലർകേഴ് ✍

ഏറെ നാളത്തെ കാത്തിരിപ്പിന്ന്
സ്വപ്ന സദൃശ്യവിരാമിന്നുണ്ടായ്
കാൽപന്തു കളിയുടെ നെറുകയിൽ
വിണ്ടുമെത്തി ആവേശത്തോടെ
വിശ്വ വിജയി ആയ് മാറിയല്ലേ
വിശ്വ മാനവനായിത്തീർന്നു
കാല്പന്തുകിരീങ്ങളൊക്കെയും
ഏറെത്തിളങ്ങി വിളങ്ങിയല്ലോ
വൻകരകൾക്കൊയും ശക്തിയാൻ
പോരടിച്ചു നീങ്ങുന്ന കൂട്ടങ്ങൾ
മുപ്പത്തിരണ്ടിൽ നിന്നു വേഗേന
ശക്തമായ പതിനാറിലങ്ങത്തി
പതിനാറിൽ നിന്നു പതറാതെയാ
എട്ടിലേക്കെത്തി അധികാരത്തോടെ
എട്ടിൽ നിന്നതി ഗംഭീരമായ് തന്നെ
നാലിലേക്കെത്തി തലയെടുപ്പോടെ
നാലിൽ നിന്നിതുവരെക്കാണാത്ത
ആത്മവിശ്വാസത്തിൽ രണ്ടിലെത്തി.
രണ്ടിൽ നിന്നു ജ്വമായിക്കളിച്ചിട്ടു
വിശ്വത്തിന്റെ നെറുകയിലെത്തി
ലോകത്തിലെല്ലായിടത്തു മായ്
ആസ്വാദകർ ആനന്ദത്തിലാറാടി
എവിടെ തിരഞ്ഞു നോക്കിയാലും
മെസ്സി യെന്ന രണ്ടക്ഷരം മാത്രം
ഓർത്തു വെക്കുവാനുള്ള നിമിഷങ്ങൾ
ഏറെ നല്കി ആരാധകർക്കായ്
നിശ്ചലമാകാത്ത അലകടൽ പോലെ
നിർത്താതെയുള്ള ആഹ്ളാദാരവം
വന്ന വസന്തത്തിരമാലകളൊക്കെ
എന്നുമെന്നും നിലനിന്നിടട്ടെ.

അനിയൻ പുലർകേഴ്

By ivayana