രചന : വാസുദേവൻ. കെ വി✍
“ആരെന്ന് ആരോടും
തുറന്ന് പറയാതെ
അമ്മയുടെ ആൺകിടാവായി
മീശ പിരിച്ചും
മുഷ്ടി ചുരുട്ടിയും
നടന്നിരുന്നെങ്കിൽ
വരേണ്യഭൂമിയിൽ
മലർന്ന് കിടന്ന്
മൂന്നാം പിറയെന്നെന്നെ
നിങ്ങളിങ്ങനെ
ചുരുക്കി വിളിക്കുമായിരുന്നോ?
ഇത് മൂന്നാംമുറയല്ലേ !”
വിജയരാജമല്ലിക “ആൺകിടാവ്” കവിതയിലൂടെ ഉയർത്തിയ ചോദ്യം.
ഇന്നും നമുക്ക് രണ്ടു വിഭാഗങ്ങളെ ഉള്ളൂ. ലൈംഗികാവയവം നോക്കി നമ്മൾ വിഭാഗീകരിക്കുന്നു.
കൊട്ടിഘോഷിക്കപ്പെട്ട ഖത്തർ ലോകകപ്പ് ഒറ്റക്കാര്യത്തിൽ പഴഞ്ചൻ മുഖം. ഖത്തറിനിപ്പോഴും നേരം വെളുത്തിട്ടില്ല. ഭിന്നലിംഗ ജനതയെ അംഗീകരിക്കാൻ വൈമുഖ്യം. LGBTQ എന്ന് കേൾക്കുമ്പോൾ അരിശം കൊള്ളുന്നവർ.
ജന്മം കൊണ്ടുണ്ടായ പാകപ്പിഴകൾ. അംഗീകരിച്ചു കഴിഞ്ഞു പ്രബുദ്ധ ലോകജനത എന്നോ അവരെ.
ഇങ്ങനെയും ഒരു വിഭാഗമുണ്ട്.. അപമാനിക്കരുത് അവഗണിക്കരുത് നമ്മൾ അവരെ എന്ന സന്ദേശം ഉയർത്താൻ one love മെസ്സേജ് ആം ബാൻഡ്. മതചിന്താധാരകൾ മറി കടക്കാനാവാത്ത ഖത്തർ ആ ബാൻഡ് ധരിക്കുന്നതിന് വരെ വിലക്കേർപ്പെടുത്തി. കളിക്കാർ പ്രതിഷേധം ഉയർത്തിയപ്പോൾ ധരിക്കുന്നവർക്ക് മഞ്ഞ ക്കാർഡ് നൽകാനും ആലോചിച്ചു.
ജർമൻ ടീം വായ പൊത്തി നിന്ന് പ്രതിഷേധിച്ചു.
കായിക മാമാങ്കങ്ങൾ കരുത്തുരയ്ക്കും വേദിക്കപ്പുറം സന്ദേശങ്ങൾ നൽകാനുള്ളത് കൂട്ടിയാവണം.
പിന്തിരിപ്പൻ നയങ്ങൾക്കെതിരെ ദൈവവും, ദൈവവിധിയും. മെസ്സിക്കൊപ്പം ഒരു പക്ഷേ അതിനേക്കാളേറെ ആരാധകർ കിളിയൻ എമ്പാപ്പേ എന്ന താരത്തിന്. ഏറ്റവുമധികം ഗോൾ നേടി ഖത്തറിൽ സുവർണ പാദുകം സ്വന്തമാക്കിയത് എംബപ്പേ എന്ന ഫ്രഞ്ചു താരം.
ഇരുപത്തിമൂന്നുകാരനായ എംബാപെയുടെ ഒരു ജീവിതപങ്കാളി ഇൻസ് ലോൻ റൗ എന്ന 32 കാരി. അൽജീരിയൻ ദമ്പതികൾക്ക് ആൺകുട്ടിയായ പിറന്ന ഇൻസ് പതിനാറാമത്തെ വയസ്സിൽ ലിംഗമാറ്റ ശാസ്ത്രക്രിയയിലൂടെ സുന്ദരിയായി. മോഡലിംഗ് രംഗത്ത് തിളങ്ങി. പ്ലേബോയ് മാഗസിനിൽ നൂൽവസ്ത്രമില്ലാതെ ഫോട്ടോസ് നൽകി പ്രശസ്തയായി. കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ എംബാപ്പേക്കൊപ്പം നടന്നതും, ഇരുവരും ചേർന്നുള്ള തോണി തുഴച്ചിലുകളുമൊക്കെ വാർത്തയിൽ നിറഞ്ഞു.
പ്രണയ നഷ്ടം പ്രാണനഷ്ടം തന്നെ യെന്നു കവികൾ.
മാംസനിബദ്ധമല്ല പ്രണയം.
ലിംഗാതീതം പ്രായാതീതം പ്രണയം.
കുലപത്നിമാർ മെസ്സിക്കും മൂന്നാൺമക്കൾക്കുമൊപ്പം കറങ്ങട്ടെ.. ഭാവിയിലെ താരം ഇനി എമ്പാപ്പേ. കളിമികവിനൊപ്പം മാനവികസന്ദേശം ജീവിതത്തിലൂടെ നൽകാനായവൻ.
LGBTസഹോദരർക്കൊപ്പം