രചന : ശ്രീകുമാർ എം പി✍

ഏകദന്ത ഗണനായക
മഹേശ്വരപ്രിയനന്ദന
വിഘ്നനിവാരണ ഗണേശ
വന്ദനം മഹാഗണപതെ


കുമ്പമനോഹരശോഭിത
കുംഭിമനോഹരമോഹന
തുമ്പിക്കരാലങ്കൃത ദേവ
വന്ദനം മഹാഗണപതെ


ദേവവന്ദ്യ മോദകപ്രിയ
മോദമോടെ മംഗളമേകും
മാലകറ്റും ശ്രീഭഗവാനെ
വന്ദനം മഹാഗണപതെ


ഗജമുഖ ഗിരിജാസുത
ജയമഹാദേവതനയ
നന്ദികേശവന്ദിത ദേവ
വന്ദനം മഹാഗണപതെ


കറുകഹാരപ്രിയ ദേവ
കൈവണങ്ങുന്നു വിഘ്നേശ്വര
കനിവേകുക ഭഗവാനെ
വന്ദനം മഹാഗണപതെ

ശ്രീകുമാർ എം പി

By ivayana