രചന : രാജീവ് ചേമഞ്ചേരി✍
മാണിക്യനോടുത്തരവിടുന്ന നേരം
മടിയേതുമില്ലാതനുസരിക്കയായ്
മാടിനെ പോലെന്നുമധ്വാനിക്കയായ്
മറന്നുലകിനേയും ബന്ധളത്രയുമെന്നും!
മാറോട് ചേർത്തുണ്ണിയേ താലോലിക്കാൻ….
മതിമറന്ന് പ്രിയതമയോടൊന്ന് മിണ്ടാൻ….
മാണിക്യന് നിമിഷമൊരിക്കലുമില്ലാതെ –
മണ്ണിലിന്നും രക്തംവിയർപ്പാക്കി മാറ്റീടവേ!
മഹിമയാർന്നൊരീ തമ്പ്രാൻ്റെ കല്പന –
മാർഗ്ഗത്തിലൊരിത്തിരിവിഘ്നമണഞ്ഞാൽ!
മൂർത്തഭാവത്തിൽ താണ്ഡവമാടുകയായ് –
മനസ്സറിയാത്ത വാക്കുകളസഭ്യമായ് ആ നാവിൽ…..!
മറന്നുപോയെന്ന ലാസ്യഭാവത്തിലിവിടെ –
മധുരമായ് സത്യമാം കള്ളങ്ങളൊടിക്കയായ്!
മനുഷ്യമൃഗങ്ങൾ തൻ കലുഷമാം ചിന്തയിൽ-
മാനം തകർന്ന മണിക്യനലയുന്നു ഉലകിൽ!