ജോബ് പൊറ്റാസ് ✍
എൻറെ ഒരു ബന്ധുവിന്റെ വീടിൻറെ വൺ ടൈം നികുതിക്കുവേണ്ടി വില്ലേജ് ഓഫീസർ പ്ലിന്ത് ഏരിയ കണക്കാക്കിയപ്പോൾ അവർ ഗ്രൗണ്ട് ഫ്ലോർ അളന്നു. മുകളിലെ നിലയും അളന്നു.
ഇതു കൂടാതെ ഗ്രൗണ്ട് ഫ്ലോറിലെ ഹാളിൽ നിന്നും മുകളിലേക്ക് കയറുവാനുള്ള സ്റ്റെയർ കേസിന്റെ ഫ്ലോർ ഏരിയയും അതിന്റെ കൂടെ കൂട്ടി.
ഇത് ശരിയാണോ ? കാരണം സ്റ്റെയർ കേസിന്റെ ഉപരിതല വിസ്തീർണ്ണം ഗ്രൗണ്ട് ഫ്ലോറിന്റെ ഏരിയയിൽ ആദ്യമേ കൂടിയിട്ടുള്ളതല്ലേ ?
സ്റ്റെയർകേസ് എന്നത് ഒന്നാം നിലയിൽ ഉൾപ്പെട്ടിട്ടുള്ള ഒരു വസ്തു മാത്രമല്ലേ?
മാത്രമല്ല, മുറ്റത്തുനിന്നും ഗ്രൗണ്ട് ഫ്ലോറിലേക്ക് കയറുവാൻ ഉള്ള സ്റെറപ്പുകളേപ്പോലെ തന്നെ കണക്കാക്കേണ്ടതല്ലേ ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് ഒന്നാം നിലയിലേക്ക് കയറുവാനുള്ള സ്റ്റെയർ കേസിനേയും ?
പ്ലിന്ത് ഏരിയയിൽ അത് കണക്കുകൂട്ടുന്നത് എങ്ങനെ ന്യായീകരിക്കാൻ കഴിയും ?
മാത്രമല്ല പഞ്ചായത്ത് അംഗീകരിച്ച കംപ്ലീഷൻ പ്ലാൻ ആണ് വൺ ടൈം ടാക്സിനു വേണ്ടി എടുക്കേണ്ടത് എന്ന് നിയമത്തിൽ പറയുന്നുണ്ട്. ഇതും അവർ തള്ളിക്കളയുകയാണ്.
സ്റ്റെയർകേസ് യൂസബിൾ ഏരിയ ആണെന്നാണ് ഇവർ പറയുന്നത്. അങ്ങനെയാണെങ്കിൽകട്ടിലുകൾ , മേശകൾ ,അടുക്കളയിലെ സ്ലാബ്, അലമാരികളുടെ തട്ടുകൾ ഇവയുടെ ഒക്കെ ഉപരിതലവും യൂസബിൾ ഏരിയ എന്നു പറഞ്ഞു ജനങ്ങളെ പിഴിയാൻ ഇവർ മടിക്കുകയില്ല.
എങ്ങനെയെങ്കിലും അളവുകൾ വലിച്ചു നീട്ടി ലക്ഷ്വറി ടാക്സിലേക്ക് എത്തിക്കുക എന്നതാണ് അവരുടെ ലക്ഷ്യം
മറ്റൊരു കാര്യം കൂടി .
3000 ചതുരശ്രയടി വിസ്തീർണമുള്ള വീട് ഓലമേഞ്ഞതും ചാണകം മെഴുകിയതും ആണെങ്കിലും നിയമപ്രകാരം ലക്ഷ്വറി ടാക്സ് കൊടുക്കേണ്ടിവരും .
കാരണം വീടിൻറെ നിർമ്മാണച്ചെലവോ ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളുടെ മേന്മയോ ഒന്നും നിയമം കണക്കാക്കുന്നില്ല. വീട്ടിലെ അംഗങ്ങളുടെ എണ്ണവും അവർ കണക്കാക്കുന്നില്ല.
ഇത്തരം കരിനിയമങ്ങൾ ഉണ്ടാക്കുന്ന പൊട്ടന്മാരായ എംഎൽഎമാരെ തെരഞ്ഞെടുക്കുന്നത് നമ്മൾ തന്നെയല്ലേ ?
ഏതെങ്കിലും ഒരു വക്കീലിന് ഇത്തരം പൊട്ടനിയമങ്ങൾക്കും ഉദ്യോഗസ്ഥരുടെ തോന്നിയവാസങ്ങൾക്കും എതിരേ കോടതിയിൽ പോകാൻ തോന്നിയിരുന്നെങ്കിൽ !