രചന : കുറുങ്ങാട്ടു വിജയൻ ✍

കവിതയ്ക്കു ഭാഗ്യം ചമച്ചുള്ള മാതേ
സുഖദം പകര്‍ന്നുള്ള സൗഭാഗ്യദാതേ
സുഗതേ, നമിക്കുന്നു നിന്‍ ഭാഗ്യജന്മം
സുരലോകഭാഗ്യം ഭവിക്കട്ടെ നിത്യം!

മലയാളനാടിന്റെ കാവ്യപ്രപഞ്ചം
മലയാളഭാഷയ്ക്കു കാവ്യപ്രമാണം
മലയാളമണ്ണിന്‍റെ പുണ്യപ്രഭാവും
മലയാളമാതേ! സുഗതേ! പ്രണാമം!

കവിതയ്ക്കു സൗന്ദര്യഭാവം പകര്‍ന്നും
പ്രകൃതിക്കു സൗഭാഗ്യരൂപം വിധിച്ചും
സുഗതാഖ്യയോടേ വിരാജിച്ച മാതേ
സുഗതേ! കുമാരീ! പ്രണാമം! പ്രണാമം!

കരുണാര്‍ദ്രമായുള്ള വാക്കിന്റെ നന്മേ
മുറിവാറ്റി മാറ്റുന്ന നോക്കിന്റെ സത്തേ
അറിവിന്റെ സത്യം വിളമ്പുന്ന മാതേ
സുഗതേ! കുമാരീ! പ്രണാമം! പ്രണാമം!

സുരലോകവാസേ പ്രകാശം പരത്തൂ
സുകൃതംപകര്‍ന്നും വസിപ്പൂസമോദം
സുരരൊത്തുവാഴും കുമാരീ! പ്രണാമം
സുഗതേ! കുമാരീ! പ്രണാമം! പ്രണാമം!

കുറുങ്ങാട്ടു വിജയൻ

By ivayana