രചന : ഗഫൂർ കൊടിഞ്ഞി.✍
ഡിസമ്പറിൻ്റെ
തണുപ്പിൽ
സ്നേഹത്തിൻ്റെ
തുടിപ്പ്
ബദ്ലഹേമിലെ
പുൽക്കൂട്ടിൽ
ഉണ്ണിയേശുവിൻ്റെ
ഉയിർപ്പ്
നക്ഷത്രങ്ങളുടെ
നിലാപൊയ്കയിൽ
മാലാഖമാരുടെ
വെൺകൊറ്റക്കുടകൾ…
ശാന്തി ഗീതങ്ങളുടെ
ഉണർത്തുപാട്ടുകൾ…
സുവിശേഷത്തിൻ്റെ
സ്നേഹസ്വരങ്ങൾ…
തിരുപ്പിറവിയുടെ
തുകിലണി മേളങ്ങൾ…
വചനത്തിൻ്റെ
ദീപ്തവർണ്ണങ്ങളിൽ
വിശ്വമാനവികതയുടെ
മാന്ത്രിക സ്പർശങ്ങൾ….
എങ്കിലും
ഗാഗുൽത്തയിലെ
ആർത്ത നാദം ഒടുങ്ങുന്നില്ല….
കുരിശിൻ്റെ ഭാരം
മുതുകിൽ നിന്നിറങ്ങുന്നില്ല….
മുൾക്കിരീടങ്ങൾ
പുതിയ ചുമടുകളായ്
ശിരസ്സ് കനംതൂങ്ങുന്നു.
പാപം പുരണ്ട കല്ലുകൾ
ഇന്നും വിണ്ഡലം ഭേദിക്കുന്നു.
മാന്യ സൗഹൃദങ്ങൾക്ക് സ്നേഹോഷ്മളമായ
കൃസ്മസ് ആശംസകൾ❤️