രചന : മാഹിൻ കൊച്ചിൻ ✍
നന്മകൾക്ക് വേണ്ടി മാത്രം ജനിച്ച വിപ്ലവകാരി ക്രിസ്തു ദേവൻ ഈ ഒരു രാത്രി വീണ്ടും ജനിച്ചിരുന്നെങ്കില്‍ ഈ ലോകം എത്രമാത്രം സ്വസ്ഥത ഉള്ളതാകുമായിരുന്നു…. ഈ ലോകത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണകാർക്ക് സമാധാനവും സാസ്ഥ്യവും ലഭിക്കുമായിരുന്നു. പക്ഷെ അന്യൻ വിയർക്കുന്ന കാശുകൊണ്ട് വീഞും അപ്പവും കഴിച്ചു അരമനകളില്‍ ആർഭാടത്തോടെ വാഴുന്ന വലിയ തിരുമേനിമാര്‍ക്ക് ഉറക്കം നഷ്ടപ്പെടുമായിരിക്കും. പള്ളിമേടയില്‍ വന്നിരുന്ന് പ്രൊഫഷനല്‍ കോളേജിന്റെ സീറ്റ് കച്ചവടം ചെയ്യുന്ന വികാരിമാർ പേടിയോടെ ക്രിസ്തുവിന്റെ മുന്നിൽ തലകുനിക്കുമായിരുന്നു.
ജീസസിന്റെ പേരിൽ കള്ളകച്ചവടവും , അവയവക്കച്ചവടവും, ആതുരസേവനക്കച്ചവടവും, മരുന്നുപരീക്ഷണവും, നടത്തുന്ന ഫൈവ് സ്റ്റാര്‍ ആശുപത്രികളിലെ സഭാനിയുക്തരായ മാനേജര്‍മാരെ ഒരു ദാക്ഷിണ്യവും കൂടാതെ ക്രിസ്തു വെടിവെച്ചു കൊല്ലുമായിരുന്നു.!
പങ്കാളിത്ത ജനാതിപത്യത്തെ പുച്ഛിച്ച് മുതലാളിമാർക്ക് ജയ് വിളിക്കുന്ന കര്‍ദ്ദിനാള്‍മാരെ അവന്‍ പുറങ്കാല്‍ കൊണ്ട് തൊഴിക്കുമായിരുന്നു. അഭയയെപ്പോലെ കുരുതിയാക്കപ്പെട്ട, ഇനിയുമെത്രയോ കന്യകകളുടെ ദുരിതത്തിന് വഴിവെച്ചുകൊണ്ടിരിക്കുന്ന, ക്രൂരതയുടെ നിഗൂഢതകളുടെ ഒളിയിടങ്ങളായ ക്രിസ്ത്യന്‍ കോണ്‍വെന്റുകള്‍ അവന്‍ ചെന്ന് എന്നന്നേക്കുമായി അടച്ചുപൂട്ടുമായിരുന്നു. പരകോടി പാവങ്ങളുടെ സഹസ്രകോടികള്‍ കവര്‍ന്ന് ഇനിയും അധികാരത്തില്‍ കടിച്ചുതൂങ്ങി കിടക്കുന്നവരെ പറഞ്ഞുവിടുമായിരുന്നു. തീർച്ചയായും അവരെ അവന്‍ പരസ്യമായി വിചാരണമുറിയിലേക്കു വലിച്ചിഴക്കുമായിരുന്നു. അവന്‍ ആദ്യമേ ചെന്ന് ഇന്നത്തെ തിരുസഭയെ തച്ചുടയ്ക്കുമായിരുന്നു. പക്ഷെ തമ്പുരാനേ അന്ന് സഭകൾ ഒന്നാകെ പറയും നീയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളിയെന്നു…
ഒരപ്പം കൊണ്ട് ഒത്തിരിപേരെ തീറ്റിച്ച, നിങ്ങൾ നെറ്റിവിയർക്കേ അദ്വാനിക്കുക എന്നിട്ട് കഴിക്കുക എന്ന് പഠിപ്പിച്ച, നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് ഓർമിപ്പിച്ച, നിന്റെ കഷ്ടകാലത്ത് എന്നെ വിളിച്ചു അപേക്ഷിക്കു ഞാൻ നിനക്ക് വിടുതൽ നൽകുകയും അതുമൂലം നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യുമെന്നും പഠിപ്പിച്ച ആ ദൈവ ദൂതൻ തന്നെയായിരുന്നു എന്റെ മുന്നിലെ ഏറ്റവും വലിയ നന്മകൾക്ക് വേണ്ടിയുള്ള കലാപകൽ നടത്തിയ വിപ്ലവകാരിയായ ക്രിസ്തു.
എല്ലാ പ്രിയപ്പെട്ടവർക്കും നല്ലൊരു പൊൻപുലരി നേരുന്നു.
എല്ലാ സ്നേഹമനസ്സുകള്‍ക്കും, ക്രിസ്തുമസ് ആഘോഷിക്കുന്ന മുഴുവന്‍ കൂട്ടുകാര്‍ക്കും, വിമര്‍ശകര്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും, ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍… മതേതരത്വവും, മാനവികതയും, വിശപ്പില്ലാത്ത ലോകവും ഉറപ്പുവരുത്തട്ടെ, സകല ആഘോഷങ്ങളും..! 💕🥀
Mery Christmas 🎅