അവിചാരിതമായി
ശക്തമായ മിന്നൽപ്പിണരും
ഇടി മുഴക്കവും!

സമുദ്രനിരപ്പിൽ നിന്നും
ആയിരത്തി ഒരുന്നൂറടി ഉയരത്തിൽ
ഭാരതത്തിന്റെ ശിരസ്സിൽ നിന്നുമാണ്
അതുയർന്നത്!

അധിനിവേശങ്ങളുടെ കാലം കഴിഞ്ഞു.
അധിനിവേശത്തിന് ശ്രമിച്ചവരെല്ലാം തകർന്നുവീണു.
ഓടക്കുഴൽ മാത്രമല്ല സുദർശനചക്രവുമേന്തി
പാഞ്ചജന്യം മുഴക്കി വന്ന
പാർത്ഥസാരഥിയുടെ നാടാണ് ഭാരതം !

ഭാരത് മാതാ കീ ജയ്
വന്ദേമാതരം.

ഗൽവാൻ നദിയ്ക്കരികിൽ
പതിയിരുന്ന വ്യാളി യുടെയും
കാശ്മീരിന് വടക്കു കിഴക്കുഭാഗങ്ങളിൽ
നുഴയുന്ന ക്ഷുദ്രജീവികളുടെയും
ഇടനെഞ്ചിൽ അവ പ്രകമ്പനം കൊണ്ടു !

By ivayana