രചന : ബിനു. ആർ ✍
ദൈവങ്ങളെല്ലാമെല്ലാക്കോണിലും
നിന്നുചുറ്റിവരിയുന്നുയെന്റമ്മേ
ജീവിതത്തിന്നന്തരംഗങ്ങൾ
നിവൃത്തികേടായി മാറുന്നുവെങ്കിലും
പ്രകൃതിചൂഷണങ്ങളെല്ലാമേ
തോന്തരവുകളായ് മാറുന്നു…!
വിശപ്പെല്ലാം കെട്ടുപോയിരിക്കുന്നു വിഷസർപ്പങ്ങളെല്ലാം ചുറ്റും
കൂടീടുമ്പോൾ
വിഷം ചീറ്റിയകലേയ്ക്ക്നിറുത്തുന്നു
നമ്മുടെ വിപ്രലംബശൃംഗാരങ്ങളെ!
ചിന്തകളെല്ലാം കാടുകയറുന്നുയിപ്പോൾ
ചിരികളെല്ലാം മായുന്നുയിപ്പോൾ
ചിലപ്പതികാരത്തിൽ മേവുന്ന ചിത്രം
മനസ്സിൽ തെളിയുമ്പോൾ
ചിലതെല്ലാം കാണുന്നു ഞാനിപ്പോൾ..!
കളിയോക്കെയും തീർന്നുപോയിട്ടുണ്ടാവാം
കളിയാട്ടക്കാരനും പോയിട്ടുണ്ടാവാം
കാലപുരുഷനും നോക്കിയിരിപ്പുണ്ടാകാം
കാലനെയും പോത്തിൻകുളമ്പടിയെയും…!
കഴിഞ്ഞകാലങ്ങൾ മറക്കാനായിടുമോ
കർമ്മശേഷിപ്പുകളുടെ മഹാകാലം
കരിഞ്ഞുണങ്ങിപ്പോയ കൗമാരങ്ങളുടെ
കലൂഷ്യമാർന്ന പരിഭവകാലം..!
സ്വന്തമെന്നുവിശ്വസിക്കുന്നവരെല്ലാം
ശത്രുക്കളാണെന്നു തിരിച്ചറിയുമീക്കാലത്ത്
സത്യധർമ്മങ്ങളെല്ലാം കാറ്റിൽ ഊയലാടിപ്പോകുന്നതുകാൺകെ,
മനോനിലയെല്ലാം പരിഭ്രമത്താൽ ഉഴലുന്നു
ചിന്തകളെല്ലാം കൂട്ടംതെറ്റിമേയുന്നു!