രചന : ഒ.കെ.ശൈലജ ടീച്ചർ✍
ഇതളടർന്നു പൊഴിഞ്ഞു പോകുന്നു
ദിനങ്ങളങ്ങനെ കൊഴിഞ്ഞീടുന്നു
ആരെയും കാത്ത് നില്ക്കാതെ
കാലമങ്ങനെ കടന്നുപോകുന്നു.
സുദിനങ്ങളും ദുർദിനങ്ങളുമായി
ദിനരാത്രങ്ങളെണ്ണിക്കഴിഞ്ഞിടുന്നു
വേനലും മഞ്ഞും മഴയുമായി
ഋതുക്കൾ മാറി മാറി വന്നിടുന്നു
സൂര്യചന്ദ്രന്മാരും താരകളും
പ്രഭയേകുന്നു അനുസ്യൂതമായി
കൊല്ലും കൊലയും പീഢനവും
ദിനംപ്രതി ദു:ഖവാർത്തകളായി
രോഗങ്ങളൊഴിഞ്ഞ നേരമില്ല
നോവും കാഴ്ചകളുമതുപോലെ
മേനിയും മനവും തളരുന്നു
ഞെട്ടി വിറയ്ക്കുന്നു മനുജന്റെ
ക്രൂരത നിറഞ്ഞ ചെയ്തികളാൽ
വിട പറയുന്ന നിമിഷങ്ങളിൽ
വിങ്ങും മനവുമായി നന്ദിയോതാം
നമുക്കേകിയ ശുദ്ധവായുവിനും
വെള്ളത്തിനും വെളിച്ചത്തിനും
എന്തൊക്കെയോ നേടിയെന്നഹങ്കരിക്കാതെ
കിട്ടിയതിനൊക്കെ നന്ദിയോതുക
പ്രത്യാശയോടെ പ്രതീക്ഷയോടെ
പുതുപുലരി തൻ കിരണങ്ങളെ
ആമോദത്തോടെ വരവേൽക്കാം
സഹജീവികൾക്കാനന്ദമേകാൻ
സാധിക്കുമാറാകട്ടെയേ വർക്കും
മണ്ണിതിൽ പിറന്ന മനുജരെല്ലാം
സൗഖ്യമായിരിക്കട്ടെയെന്നാഗ്രഹിക്കാം
ഇനിയുള്ള ദിനങ്ങളിലെ കർമ്മങ്ങൾ
അതിനുവേണ്ടിയുള്ളതാകട്ടെ
ആശംസകൾ ! പുതുവത്സരാശംസകൾ