രചന : സഫീല തെന്നൂർ ✍
വിടപറഞ്ഞകലുന്ന വർഷത്തെ ഓർത്തു ഞാൻ
വിതുമ്പലോടെയൊന്നു പറഞ്ഞിടുന്നു
വിടരാൻ കൊതിച്ചൊരു മോഹങ്ങളൊക്കെയും
വിടരും മുമ്പേ കൊഴിഞ്ഞുവീണു.
കൊഴിയുന്ന വഴികളിൽ കൂട്ടായെത്തുവാൻ
കൂടെ ഞാൻ ആരെയും കണ്ടതില്ല.
കൂടെ ഞാൻ ആരെയും കണ്ടതില്ല
കാലം പലതും കടന്നുപോയി
കാത്തവരെന്നെയും മറന്നു പോയി
ഓർമ്മകൾ മന്ത്രമായ് ചൊല്ലിപ്പിന്നെ
ഓർമ്മകൾ നിഴലായി നിറഞ്ഞുനിന്നു.
ഓരോ നിമിഷവും കദന ഭാരത്താൽ
ഓരോ ദിനവും കഴിഞ്ഞുപോയി.
വർഷവും വേനലും വന്നുപോയി
കാലവർഷകെടുതിയിൽ കഷ്ടതയിൽ
നഷ്ടസ്വപ്നങ്ങൾ നിറഞ്ഞു വന്നു
നൊമ്പരമോടെനോക്കിനിന്നു.
നോവുന്ന കാഴ്ചയിൽ
കണ്ണൊന്നു ചിമ്മവേ
രോഗങ്ങൾ പലതും കടന്നുവന്നു
നഷ്ടപ്പെടുവാനൊന്നുമില്ലെന്നു ചൊല്ലി
ഇഷ്ടസ്വപ്നങ്ങൾ മറഞ്ഞു പോയി.
മരവിച്ച മനസ്സിന്റെ ഓർമ്മകളിൽനിന്നെൻ
മിഴികൾ നന്നായൊന്നുതുറന്നു വന്നപ്പോൾ
ഈ വർഷവും വിടപറഞ്ഞ അകന്നു പോയി.