രചന : രാജശേഖരൻ✍

നേരുവതെന്തിനു
നവവത്സരാശംസ,
നേരം തികഞ്ഞാൽ
പിറക്കില്ലെ, വത്സരം?
നേരു പിരിയാത്ത
തരുണിയാണീ, കാലം.
പേറും പൊറുതിയും
മറക്കാത്തമ്മയും !

അനന്തതയ്ക്കന്ത്യ
മില്ലെന്നറിഞ്ഞുമള –
ന്നളന്നു,തന്നന്ത്യമോ –
ള,മളന്നറിയാനളവുകോൽ
കലണ്ടർ താൾ മറിപ്പവൻ,
വിൺ മേഘത്തുണിക്കൂട്ടം
ചുരുൾ ചുരുട്ടി
തൻ കൈസഞ്ചിയിലൊതുക്കാൻ
മനുഷ്യൻ വൃഥാ
പണി ചെയ്‌വൂ, ബുദ്ധിയേറിയോൻ,
വിഡ്ഢിയും!

രാജശേഖരൻ

By ivayana