രചന : അനിയൻ പുലികേർഴ്‌ ✍

പറയുവേനേറെയുണ്ടല്ലോ
ചരിത്രന്റെയാ നിമിഷങ്ങൾ
കാൽപ്പന്തു കൊണ്ടു മാത്രം
ഈ വിശ്വം കീഴടക്കിയോൻ
അനാഥത്വം പേറുo ബാല്യം
അടപതറിയില്ലൊട്ടു മേ
തുകൽപ്പന്താണു തൻ ശക്തി
ആ ശക്തിക്കൊപ്പം നീങ്ങുക
ഉണർവ്വായി ജീവിതത്തിൽ
ഉയിരായ് തന്നെ മാറീലോ
അതിനായ് തന്നെയോ താൻ
ജനിച്ചതും ജീവിച്ചതും
പിന്നിട്ടെ തെത്രയോ വർഷങ്ങൾ
ചരിത്രം തീർത്തു വാ കാലുകൾ
ഒന്നല്ലല്ലോ മൂന്നു വട്ടം
കിരീടത്തിൽ മുത്തമിട്ടു
തൻ രാജ്യത്തിനു സ്വന്തമാക്കി
കാൽപ്പന്തു കിരീടത്തേയും
പകരം വെക്കാനില്ലാത്തൊരു
പ്രതിഭയായ് വളർന്നതും
കാൽപ്പന്തു കൊണ്ടെത്രയോ
കവിത വിരിയിച്ചതും
ഇടതു ഭാഗത്തീലൂടെ
നീങ്ങിയതെത്രയോ
വിശ്വരൂപം പൂണ്ടിട്ടന്ന്
വല കുലുങ്ങിയതെത്രയോ
നൂറ്റാണ്ടിൻ കളിക്കാരാനായ്
ചരിത്രം മറികടന്നതും
മറക്കുവാനാകാത്തത്
കാല് പന്തിനാൽ തീർത്തു
കാലപ്പകർച്ചകൾ ധാരാളം
കാല് പന്തിൽ വന്നിട്ടും ഹാ
കെട്ടടങ്ങീലല്ലോ ശോഭ
മങ്ങാതൊളിവീശിത്തന്നെ
കറുത്ത മുത്തു ശോഭിച്ചു
കാലത്തിൻ കുത്തൊഴുക്കിൽ
കാല് പന്തെത്ര മാറിയാലും
പുത്തൻ കഥകൾ രചിച്ചാലും
മായില്ല മറയില്ലല്ലോ
കറുത്ത മുത്തി റൻയാകളി

ഇതിഹാസം പെലെക്ക് അന്ത്യാഞ്ജലികൾ!

അനിയൻ പുലികേർഴ്‌

By ivayana