രചന : ഹരിദാസ് കൊടകര✍
മുൾമ്മുരുക്ക് കാടിൽ,
കൈകോർത്തിരുന്നു-
കാറ്റുകൾ വീശുന്നതില്ല.
“വാതാ ന വാന്തി”
ശത്രുവിനെയാണ്;
വായിക്കുന്നതേറെയും.
ഭൃത്യം ഇരയാക്കി,
മനസ്സിന്റെ മദ്ധ്യമൊരു-
ശപ്തച്ചുഴി പോലെ-
ആഴത്തിലാഴ്ത്തുന്ന-
ഗതികേട് രാസം.
തടവ്..
ധ്വനി വിരോധങ്ങൾ.
നാട്ടുപക്ഷിതൻ-
പാട്ടുകാലം, അന്നം തിരക്കവേ..
ചലനമശ്രാന്ത-
തിരുജഡം മുന്നിൽ.
സ്നേഹനിരാദരാൽ-
ദീനനേത്രം,
കുഴിഞ്ഞുള്ളിലൂറും;
മേഘനിറവിന്റെ-
മടകെട്ട് രോഗം.
ഓരം ചരിഞ്ഞ-
മലമുകൾ മത്ത്.
പ്രക്ഷീണ ഭാതം.
മേൽച്ചട്ട മണ്ണായ്,
കുനിയനുറുമ്പുകൾ,
തേര്..
വേരും വ്രണവും
വരിക്കുന്ന രോഷം.
ആ.. ഈ.. ഇച്ഛകൾ,
അത്തിയാൽ സൂക്തം.
ഒരു ശത്രുബാന്ധവം
പതിനെട്ടര പാട്ടകം ചുറ്റ്.
നാന്നൂറു ദു:ഖച്ചിമിഴിലും
നിഷ്ക്കർഷമേൽക്കുന്ന
നാകം.
നാൾക്കുനാൾ-
നേരുന്നതുലകം തപസ്സ്.
പറച്ചെണ്ടകൾ.
ധ്യാനം..
ശത്രുവെന്നാൽ,
ശ്രമകരം വാഴ്ച.
അന്ത്യത്തിലന്ധന്റെ
ഉപജ്ഞാത നേത്രം !
പാൽവേര് ഗർവ്വം..
പച്ച നടന്നുപോയ്
കിണറ്റുവെള്ളം കോരി-
ക്കുടിച്ചതിൽ കണ്ടു..
ജീവനുണ്ടതിൽ പിച്ച.