ഒരു ചുംബനത്തിൽ
അലിഞ്ഞു
പോകുന്ന ചില രാത്രികളുണ്ട്.

ഇരുളിന്റെ പറുദീസയിൽ
പൂത്ത
നിശാഗന്ധിപ്പൂക്കൾ പോലൊന്ന്.

ഓർമയുടെയും മറവിയുടെയും അതിർത്തിക്കപ്പുറം
മുളച്ച സ്വപ്നം പോലുള്ളത്.

നിന്റെ കണ്ണുകളിൽ പൂക്കുന്ന
ആകാശത്തിന് കീഴെ വിരിഞ്ഞ
പീലിത്തുണ്ട് പോലെ മൃദുലമായത്.

ഇനിയും പിറക്കാത്ത ഋതുക്കൾക്കായ് ഒറ്റയ്ക്ക് ഓർമയുടെ
പെൺകടൽ താണ്ടി വന്നത്.

ഓരോ മഴത്തുമ്പിലും
ഓരോ വെയിൽക്കാറ്റിലും പ്രണയത്തെ എന്നിലേക്കാവാഹിക്കുന്നത്.

വീണ്ടും വീണ്ടും നിന്റെ ആത്മാവിലേക്ക്
എന്റെ പ്രാണനെ പച്ചകുത്തുന്നത്.

By ivayana