രചന : ഗഫൂർ കൊടിഞ്ഞി.✍
ഇക്കുറി സൈതാലിയെ സ്വീകരിക്കാൻ വീട്ടുകാർ മുഴുവനും എയർപോർട്ടിൽ എത്തിയിന്നു. ” എല്ലാരൂണ്ടല്ലോ” എന്ന് അയാൾ തമാശ പൊട്ടിച്ചപ്പോൾ “കോവിഡ് കയിഞ്ഞീലേ, ഓര്ക്ക് ടൂറടിച്ചാൻ കിട്ട്യ നേരല്ലേ ചെങ്ങായീ?”എന്ന് അയൽവാസിയും സ്നേഹിതനുമായ ജീപ്പു ഡ്രൈവർ ബീരാൻ ചിരിച്ചു .
ഒരു അയൽവാസി എന്നതിൽക്കവിഞ്ഞ് ബീരാൻ സ്വന്തം വീട്ടിലുള്ള ഒരംഗത്തെ പോലെയാണ്. അതുകൊണ്ടു തന്നെ ഗൾഫിൽ നിന്ന് രണ്ടോ മൂന്നോ മാസത്തെ അവധിക്ക് വരുമ്പോൾ സാധാരണ സൈതാലിയെ ബീരാൻ ഒറ്റക്ക് പോയി കൊണ്ടു വരാറാണ്പതിവ്,
അങ്ങിനെ കൂട്ടം കൂടി വരവേറ്റ് ആനയിച്ച് കൊണ്ടുവരാൻ മാത്രമുള്ള കോപ്പും കയ്യിലിരിപ്പും ഒന്നും സൈതാ ലിയുടെ പക്കലില്ല. അവൻ വരുന്നതും പോകുന്നതും അങ്ങനെ ആരും ഗൗനിക്കാറുമില്ല. മൂന്നോ നാലോ കൊല്ലത്തിലൊരിക്കൽ അറബിയുടെ ഒട്ടകഫാമിൽ നിന്ന് ഒരു വിടുതൽ കിട്ടുന്നത് ജയിലിൽ നിന്ന് പരോളിൽ ഇറങ്ങുന്ന പോലെയാണ്. അതിന് തന്നെ അർബാബിൻ്റെ കാല് പിടിച്ച് കരയണം.
വീട്ടിലെത്തിയപ്പോൾ പതിവുള്ള അയൽവാസികളെ പോലും എട്ടൂരു വട്ടത്തൊ ന്നും കണ്ടില്ല.”കൊറോണ വന്ന് പോയിറ്റും ആൾക്കാര് പൊർത്തെറങ്ങല് ഇല്യേ ബീരാനേ… ?
”വണ്ടിക്കൂലി നീട്ടിക്കൊണ്ട് ബീരാനോട് വെറുതെ ചോദിച്ചപ്പോൾ അവനൊന്ന് ചിരിച്ചു.
രാത്രിയുള്ള പ്ലെയിൻ യാത്രയായത് കൊണ്ട് അയാൾ മുന്നും പിന്നും നോക്കാ തെ നാല് പാട്ട വെള്ളം തലയിൽ കമിഴ്ത്തി ഉറക്കിൻ്റെ കടം തീർക്കാൻ പോയി. ഉണർന്നപ്പോൾ തൻ്റെ ഇഷ്ടവിഭവമായ ഇറച്ചിയുംപൂളയും മുന്നിൽ ആവി പറക്കു ന്നു. അത് സൂറ മുന്നിൽകൊണ്ടു വെച്ചത്കണ്ടപ്പോൾ, കൂടി വരുന്ന കൊളസ്ട്രോളി ൻ്റെയും ഷുഗറിൻ്റെയും അളവിനെ പറ്റി യൊന്നും ചിന്തിക്കാൻ നിന്നില്ല.അങ്ങനെ ചിന്തിച്ചാൽ പട്ടിണി കിടക്കേണ്ടി വരും.
പൂളക്കിഴങ്ങ് എന്നും ഒരു വീക്നസാണ്സൈതാലിക്ക്. അതവൾക്കറിയാം.
ഗൾഫിൽ ആരാണ് നമുക്ക് ഇറച്ചിയും പൂളയും കൊണ്ടുവന്നുതരിക?. നല്ല ജോ ലിയും കൂലിയും ഉള്ളവർക്ക് ഗൾഫിലും ഇതൊക്കെ കിട്ടും.തുച്ച ശമ്പളക്കാരനാ യ തന്നെപ്പോലുളളവർക്ക് ഇതൊക്കെ കിട്ടാക്കനി തന്നേയാണ്.അയാൾ മൂക്കു മുട്ടെ തിന്ന് കള്ളി മുണ്ടും മാറ്റി നോക്കിയ ഫോണിൽ സുഹൃത്ത് ഗോവിന്ദനെ വിളി ച്ചു.
”യ്യ് എപ്പളേ എത്തി? അറിഞ്ഞീലട്ടാ..””ഞാൻ രാവിലെ പെരീലെത്തി. യ്യ് ഓടേ
ള്ളത്. ഞാനൊന്ന് അങ്ങാടീക്കെറ്ങ്ങ്വാണ്. മുണ്ടിപ്പറ്യാലാന്ന് ബിജാര്ച്ച് “
“ദാ ഞാനെറങ്ങി, യ്യ് തായത്ത്ള്ളെ ആട്രാൻസോമറ്ൻ്റെ എര്ത്ത് നിക്ക്, ഞാതാ,
രണ്ട് മിന്ട്ട്വോണ്ട് എത്തി “. പറഞ്ഞ് ഗോവിന്ദൻ ഫോൺ വെച്ചു. ഏഴ് സെൻ്റ് തൊടിയിൽ തുരുതുരാ കായ്ച്ച് നിൽക്കുന്ന മൂച്ചിയിലേക്കും തെങ്ങിൻ തലപ്പുകളിലേക്കും നോക്കി ഒരു മാപ്പിള പ്പാട്ട് മൂളി സൈതാലി പഞ്ചായത്ത്കാർ ഇനിയും ടാറിടാത്ത റോഡിലേക്കിറങ്ങി. മാമ്പൂവിൻ്റെ മത്ത് പിടിപിടിപ്പിക്കുന്ന മണവും വഹിച്ചു വന്ന കാറ്റ് കഴിഞ്ഞ കാലത്തിൻ്റെ കഥ പറഞ്ഞു കൊണ്ട്പിറകെ വന്നു.
അയാൾ ചെത്തേയിലേക്ക് കയറി. സംഗതി കട്ട റോഡാണെങ്കിലും ഇടത ടവില്ലാതെ ബൈക്കും മറ്റ് വാഹനങ്ങളും ഓടുന്നുണ്ട്. അപൂർവ്വം ചിലർ കൈപൊ ന്തിച്ച് ലോഗ്യം പുതുക്കി കുതിച്ച് പായു ന്നു.ആർക്കും നേരമില്ല. പത്തിരുപത് കൊല്ലമായി നാട് വിട്ട് അലയാൻ തുട ങ്ങിയിട്ട്. രണ്ടു മൂന്ന് കൊല്ലത്തിലൊ രിക്കൽ വിരുന്നുകാരനായി വരും. ഇനിയുമൊരു ഒരുമേൽ ഗതിയും ആയിട്ടില്ല. ഈ നാൽപ്പതാം വയസിൽ അത്തരം വലിയ പ്രതീക്ഷയൊന്നും വെച്ച് പുലർത്തിയിട്ടും കാര്യമില്ല. ഒരു മകളാണെങ്കിൽ കെട്ടുപ്രായം തികഞ്ഞു നിൽക്കയാണ്.അത്തരം ഒരാളെ ശ്രദ്ധിച്ചിട്ട് ആർക്ക് കാര്യം?
അതു കൊണ്ടു തന്നെ ആളുകളെല്ലാംതന്നെ മറന്ന മട്ട് നടിക്കയായിരിക്കും. പുതിയ തലമുറയുടെ കാര്യം പറയാ നുമില്ല. ഏതോ അപരിചിതനെ കണ്ട പോലെയാണ് ചിലർ മോട്ടോർ സൈക്കി ളിൽ നിന്ന് പിന്തിരിഞ്ഞ് തുറിച്ച് നോക്കു ന്നത്. അയാൾക്ക് വിമ്മിട്ടം തോന്നി.
ഗൾഫുകാരൻ ജന്മനാട്ടിൽ പോലും അപരിചിതനാണ്.ഒരു ബംഗാളി യുടെ വില പോലും തനിക്കിവിടെയില്ല. പ്രവാസി എന്നനിലക്ക് സൂര്യന് ചോട്ടിൽ ഒട്ടകത്തെ മേയ്ക്കുമ്പോഴെല്ലാം നാട്ടിനെ കുറിച്ച് എത്ര സ്വപ്നമാണ് കാണുക. ആ കിനാ വുകളിലാണ് തന്നെ പോലുള്ളവർ അവിടെ പിടിച്ച് നിൽക്കുന്നത് തന്നെ. അറബി ഹാലിളകി വന്ന് വായിട്ടലക്കു മ്പോൾ, എനിക്കും ഒരു നാടുണ്ടെടോ, ഞങ്ങൾ നാട്ടുകാർ നിങ്ങളെ പോലെയ ല്ല. പരസ്പരം കലവറയില്ലാതെ സ്നേ ഹിക്കുന്നവരാണ് പരസ്പരം സഹായി ക്കുന്നവരാണ് എന്നൊക്കെ പറയാൻ തോന്നും. പക്ഷെ … ഇവിടെ എത്തുമ്പോ ഴോ?… തന്നെ പോലുള്ള പ്രവാസികളി ന്നും ചെകുത്താനും കടലിനും നടുക്കാണ്.
“ഒന്നെൾപ്പം വാ ചെങ്ങായി ”ട്രാൻസ് ഫോമറിനടുത്ത് ബൈക്കുമായി ഗോവിന്ദൻ അക്ഷമനായി കാത്ത് നിൽക്കു കയാണ്. അവനറിയാം എവിടെയാണ് തനിക്ക് പോകേണ്ടതെന്ന്. അവൻ്റെ പിറകിലിരുന്ന് കറങ്ങുമ്പോഴാണ് ശരി
ക്കും സൈതാലി ഓർമ്മകളെ തിരിച്ചു പിടിക്കാറ്. അലവിക്കയുടെ ചായക്കട യിലെ സ്ട്രോങ്ങ് പൊടിച്ചായയിൽ വി പ്ലവവും ഫാസിസ്റ്റ് ഭരണകൂടവും മതവും ഒക്കെ മേമ്പൊടിയാവും. സ്നേഹിതന്മാ രായ മുസ്തഫയും ബാലനും ഏറ്റ് മുട്ടും. എല്ലാം കഴിഞ്ഞ് നേരെ ഫസ്റ്റ് ഷോ കഴി ഞ്ഞേ വീട്ടിലെത്തുകയുള്ളു. സൗഹൃദ ങ്ങൾ വിലമതിക്കാനാവാത്ത ഒരു ബന്ധം തന്നേയാണ്.
” ഓട്ക്കാ അനക്ക് പോണ്ടി?”വണ്ടി സാവധാനം അങ്ങാടിയുടെ ഭാഗത്തേക്ക് തിരിച്ചു കൊണ്ട് അവൻ ചോദിച്ചു. പതിവില്ലാത്ത ആ ചോദ്യം കേട്ട് അവൻ ഒന്ന് അമ്പരന്നു.എങ്കിലും പറഞ്ഞു. “നേരം വൈന്നാ രായിലേ ?.അങ്ങാടീലൊന്ന് കറങ്ങി ബെ ര, മൂന്നാല് കൊല്ലായീലെ ചെങ്ങായി ഇങ്ങളൊക്കെ കണ്ടിട്ട്. ഞമ്മളെ ബാലനും മുസ്തഫിം ഒക്കെ ഇപ്പൊ അലവ്യാക്കാ ൻ്റെ ചായപ്പീടീല് ണ്ടാവൂലേ… “
അയാളുടെ പറച്ചിൽ കേട്ട് ഗോവിന്ദൻ ഒന്നും മിണ്ടിയില്ല. ബൈക്ക് കിക്കറടിക്കു
ന്നതിനിടയിൽ അവനൊന്ന് അർത്ഥംവെച്ച് ചിരിച്ചു. അതിൻ്റെ പൊരുൾ സൈ തലവിക്കു് മനസിലായില്ല. ഇവനിതെന്ത് പറ്റി? എല്ലാ പ്രാവശ്യവും തന്നെ പിന്നിലി രുത്തി അങ്ങാടിമുഴുവൻ കറങ്ങുന്നതാ ണ്, അത് അലവിക്കയുടെ ചായപ്പീടിക യിൽ മാത്രമൊതുങ്ങില്ല. ആ പോക്ക് മീൻമാർക്കറ്റിലും പാർട്ടി ഓഫീസിലും ലൈബ്രറിയിലും ഒക്കെ എത്തും
ഫോർ ലൈൻ ഹൈവേയുടെ പണി നട ക്കുന്നത് കണ്ടു കൊണ്ട് അവർ സാവ ധാനം മുന്നോട്ട് നീങ്ങി. മുഴുവൻ വൺവേ ആയിരിക്കുന്നു. ചിന്തിച്ച് നീങ്ങുന്നതി
നിടയിൽ അവൻ ശ്രദ്ധിച്ചു.ഏതോ അപ രിചിത സ്ഥലത്തെത്തിയ പോലെ. ഒരു
സ്ഥലവും മനസിലാകുന്നില്ല.
അൽപ്പംകൂടി മുന്നോട്ടു നീങ്ങിയപ്പോഴാണ് അവൻ ശരിക്കും ശ്രദ്ധിച്ചത്.നൂറു കണക്കിന് കടകൾ വരിവരിയായി നിന്നിരുന്ന അങ്ങാടി അപ്രത്യക്ഷമായി രിക്കുന്നു. ഭാഷ പോലും മാറിയോ എന്ന് തോന്നി. “സാലേ വോ ഉഠാ യേ ഉഠാ ” എന്ന് പറഞ്ഞു കൊണ്ട് തലങ്ങും വിലങ്ങും ബംഗാളികളുടേയും ബീ ഹാറികളുടേയും ആർപ്പുവിളികളാണ്.
ഗോവിന്ദൻ ബൈക്ക്നിർത്തി സൈതാലി യുടെ മുഖത്ത് നോക്കി. അവൻ സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ അന്തം വിട്ടു നിൽക്കയായിരുന്നു. അലവിക്കയുടെ ചായക്കട നിന്നിടത്ത് മല പോലെ മണ്ണ് കുമിഞ്ഞ് കിടക്കുന്നു.
അതിനടുത്ത് പരശ്ശതം കിളികൾ പാർത്തിരുന്ന ആൽമരവും, നിരനിരയായി നിന്നിരുന്ന പീടികകളും അപ്രത്യക്ഷമായി രിക്കുന്നു, അവിടെ ഒരു അങ്ങാടിയുണ്ടാ യിരുന്നു എന്ന അടയാളം പോലും അവ ശേഷിക്കാത്ത മട്ടിൽ. അയാൾ കണ്ണുക ൾ പിൻവലിച്ച് ആകാശത്തേക്ക് നോക്കി. അവിടെ ആലംബമില്ലാതെ ഏതോ പക്ഷികൾ ചിറകിട്ടടിക്കയാണ്.
“അരേ ബായി ഹടോ, ജെസിബി ലഗ് ജായേഗാ “, ശബ്ദം കേട്ട് ചിന്തയിൽ നിന്നുണർന്ന് നോക്കുമ്പോൾ സടകുടഞ്ഞ സിംഹത്തെ പോലെ ബുൾഡോസറിൻ്റെ തുമ്പിക്കൈ
അയാൾക്ക് നേരെ നീണ്ടു വന്നു.