രചന : മുംതാസ് എം ✍

അല്പം ഞാൻ സംസാരിക്കട്ടയോ?
കേട്ടിരിക്കുക നീ.
വർഷങ്ങൾ പിന്നിലാക്കി
മുന്നോട്ട്.. കുതിക്കുമ്പോൾ
നഷ്‌ടമാക്കിയത്
എന്നെ മാത്രം നീ..
നിന്റെ ഏകാന്തതയിൽ..
മനസിന്റെ വാതിൽ
മുട്ടിവിളിക്കുന്ന ഓർമ്മകളെ പോൽ..
ഞാൻ പരിശ്രമിച്ചു
നിന്നിൽ ചേക്കേറുവാൻ..
എന്നെ കാണാതെപോയ
നിന്റെ സ്വപ്‌നങ്ങൾ
നിനക്ക് താഴ്ച നൽകി.
നിന്റെ കണ്ണുനീരെനിക്ക്
യാത്രമൊഴി നൽകി.
ആരും കാണാതെ
ചുവന്നു തുടിക്കുന്ന
നിന്റെ കണ്ണുകളെ മുറുകെചിമ്പി
കവിൾ ചുവരിൽ അമർത്തി വെക്കുമ്പോൾ..
ഞാൻ നിന്നിൽ നിന്ന്
ഒരിക്കൽ കൂടി മടങ്ങി.
പുതിയ ഉയർച്ചയിൽ
നീ പുതിയ ഭാവങ്ങൾ പണിതുയർത്തി എന്ക്കിടം കൂട്ടിയില്ല..
നിന്റെ മരണശയ്യക്കരികിൽ
കാവലായി ഞാൻ തേങ്ങി
എന്നെ ലോകം
അറിയാതെ പോയതിൽ.
അപ്പോൾ നീയും മന്ത്രിച്ചു
എനിക്ക് ഞാനാകാൻ കഴിഞ്ഞില്ല.
ഇനിയും സമയമുണ്ടെങ്കിൽ…

By ivayana