രചന : മാധവ് കെ വാസുദേവ് ✍

അകലെയുണരും പുലരിയില്‍
ഇതള്‍ വിടര്‍ത്തുമഴകേ…..
മിഴികളില്‍നീ നിറയവേ
നറുമൊഴികളില്‍ തേന്‍തുളുമ്പവേ
കുളിര്‍മഞ്ഞുത്തുള്ളിയിലീറനായ്…..
കറുകനാമ്പുകൾ നനയവേ
അകലെയുണരും പുലരിയില്‍
മിഴിതുറക്കുമഴകേ…..
മേലേവാനില്‍ അന്തിമേഘം
കുടപിടിക്കുമ്പോള്‍…..
കടലിന്‍മാറില്‍ പകലിന്‍സ്വപ്നം
കനല്‍ വിതയ്ക്കുമ്പോള്‍…..
കവിളിണയില്‍ തൊട്ടെടുത്തൊരു
കുങ്കുമ ചാന്തില്‍……..
മധുരസ്വപ്നങ്ങള്‍ കണ്ടുനീയും
പാതിമയങ്ങുമ്പോള്‍……
രാവിന്‍കാളിമ മെല്ലെമെല്ലെ
മലയിറങ്ങുമ്പോള്‍……..
അര്‍ദ്ധനീലിമ മിഴികളില്‍
വിരഹമുണരുമ്പോള്‍………
അകലെനിന്നുമൊഴുകിയെത്തും
പാദ നിസ്വനവീചികള്‍
കാതിലണയും നേരം…………
പാതിയടഞ്ഞ മിഴിയിതളുകള്‍
മെല്ലെ വിരിയുന്നു………..
മനസ്സില്‍ രാഗതാളങ്ങള്‍
ശ്രുതിയൊരുക്കുന്നു ……..
വേനലില്‍ തേന്‍മഴയായ്
പെയ്തിറങ്ങുന്നു……..
അകലെയുണരും പുലരിയില്‍
മിഴിതുറക്കുമഴകേ…..

മാധവ് കെ വാസുദേവ്

By ivayana