രചന : അശോകൻ പുത്തൂർ ✍

അന്ന്
കവിതകൊണ്ട്
കണിയൊരുക്കിയതും
വാക്കുകൾ
നെയ് വിളക്കാക്കിയതും
അക്ഷരങ്ങളാൽ
നിറപറ ഒരുക്കിയതും
നമ്മൾ തന്നെ………..
ഇന്ന്
കവിതകൊണ്ട്
കണ്ണോക്ക് പോകുന്നതും
വാക്കാൽ കുഴികുത്തി
അക്ഷരങ്ങളാൽ
ചിതയൊരുക്കുന്നതും
നമ്മൾ തന്നെ………….
പരിതപിക്കുകയോ
സങ്കടപ്പെടുകയോ വേണ്ട.
മായ്ച്ചും വരച്ചും കുതിക്കും
കാലത്തിന്റെ തിരുവരങ്ങിൽ
നമ്മൾ
ഇത്തിരിനേരം ഇളവേറ്റു
അത്രമാത്രം………….
ദൈവം
രണ്ടായിരത്തി ഇരുപത്തിരണ്ടിലെ
വിശുദ്ധരുടെ
പേരു വിവരപ്പട്ടികയിൽ നിന്ന്
എന്റെ പേരുവെട്ടുന്നു
ഇരുപത്തി മൂന്നിലെ
അവിശുദ്ധരുടെ രാജാവാക്കാൻ
ദൈവത്തിന് ഞാൻ
അപേക്ഷ വയ്ക്കുന്നു

അശോകൻ പുത്തൂർ

By ivayana