ലോകത്ത് നിര്‍ണായകമായ ചില മാറ്റങ്ങള്‍ വരുമെന്ന് പുതിയ പ്രവചനം. സാധാരണ ഓരോ വര്‍ഷവും നിര്‍ണായക വിഷയങ്ങളില്‍ ബാബ വംഗയെ പോലുള്ളവര്‍ പ്രവചനം നടത്താറുണ്ട്. ഇത് അതിനും മുകളില്‍ നില്‍ക്കുന്ന കാര്യങ്ങളാണ്.വളരെസുപ്രധാനപ്പെട്ട കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കുമെന്നാണ് ഈ യുവാവിന് പ്രവചനം. ഇതില്‍ അന്യഗ്രഹ ജീവികളുടെ വരവും, വലിയ കൊടുങ്കാറ്റ് ആഞ്ഞുവീശുന്നതും, പുതിയ ജീവിവര്‍ഗത്തെ കണ്ടെത്തുന്നതുമായ നിരവധി കാര്യങ്ങളുണ്ട്. അതേസമയം ഇതെല്ലാം എപ്പോഴൊക്കെ നടക്കുമെന്ന മുന്നറിയിപ്പും ഇയാള്‍ നല്‍കുന്നുണ്ട്.

2906ല്‍ നിന്ന് വന്ന ടൈം ട്രാവലറാണ് താനെന്ന് യുവാവ് പറയുന്നു. മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ക്ലിപ്പാണ് ഇയാള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിലാണ് അഞ്ച് കാര്യങ്ങള്‍ ഇയാള്‍ പറഞ്ഞിരിക്കുന്നത്. വരാനിരിക്കുന്ന മാസങ്ങള്‍ അത് നല്ലതായിരിക്കില്ല എന്നാണ് ഇയാള്‍ പറയുന്നത്. തന്റെ പ്രവചനങ്ങള്‍ ഫെബ്രുവരി തുടങ്ങി 2023ല്‍ നവംബര്‍ വരെ സംഭവിക്കുന്ന കാര്യങ്ങളാണെന്ന് ഈ യുവാവ് പറയുന്നു. പ്രകൃതി ദുരന്തങ്ങള്‍ മുതല്‍ അന്യഗ്രഹജീവികളുടെ ആക്രമണം വരെ ഇതിലുണ്ട്.

ആദ്യത്തെ പ്രവചനങ്ങളില്‍ ഒന്ന് രണ്ട് നക്ഷത്രങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതാണ്. രാത്രിയിലെ ആകാശത്ത് ഇവ സംഭവിക്കുമെന്നാണ് പ്രവചനം. ഇത് കാണാന്‍ സാധിക്കുമെന്നും ഇയാള്‍ സൂചിപ്പിക്കുന്നു. നക്ഷത്രങ്ങളുടെ ഈ കൂട്ടിയിടി ഫെബ്രുവരി 25നാണ് സംഭവിക്കുക. അത് മാത്രമല്ല വലിയൊരു ആകാശവിസ്മയം തന്നെ ഇതിലൂടെയുണ്ടാവും. വര്‍ഷങ്ങളോളം നമ്മുടെ ആകാശം പ്രകാശപൂരിതമായി നില്‍ക്കുമെന്നും, ഈ കൂട്ടിയിടിയെ തുടര്‍ന്നാണ് ഈ പ്രകാശങ്ങള്‍ ഉണ്ടാവുകയെന്നും യുവാവ് പ്രവചനത്തില്‍ പറയുന്നു.ഏപ്രില്‍ ആറിന് അടുത്ത ദുരന്തത്തിന് ഭൂമി സാക്ഷ്യം വഹിക്കുമെന്നാണ് പ്രവചനം. ഇത്തവണ മനുഷ്യര്‍ അന്യഗ്രഹജീവികളുമായി ഏറ്റുമുട്ടുമെന്നും ടൈം ട്രാവലര്‍ പറയുന്നത്. ഈ ഏറ്റുമുട്ടല്‍ ഘോരമായിരിക്കും.

ഇവര്‍ മനുഷ്യരെ വേറൊരു ഗ്രഹത്തിലേക്ക് തട്ടിക്കൊണ്ടുപോകുമെന്നാണ് മറ്റൊരു മുന്നറിയിപ്പ്. ഇതിലൊരു അന്യഗ്രഹജീവി മനുഷ്യന്റെ രക്ഷകനാകും. ഇത് നാലായിരം ആളുകളെ മറ്റൊരു ഗ്രഹത്തിലേക്ക് കൊണ്ടുപോകും. മനുഷ്യവംശം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനാണിത്. അതിലൂടെ നമ്മള്‍ രക്ഷപ്പെടുമെന്നും ടൈം ട്രാവലര്‍ പറഞ്ഞു.ജീവിവര്‍ഗങ്ങളില്‍ 70 എണ്ണത്തിന്റെ പുതിയ വകഭേദഗം. അതും ഭീമാകാര രൂപത്തിലുള്ളവയെ കണ്ടെത്തുമെന്നാണ് മുന്നറിയിപ്പ്. ഭൂമിയില്‍ ഇപ്പോഴുള്ള ജീവികളുടെ വലിയ വകഭേദമായിരിക്കും ഇതെന്നാണ് മുന്നറിയിപ്പ്. ചിലന്തികള്‍, ഉറുമ്പുകള്‍, പരുന്തുകള്‍ എന്നിവയെല്ലാം ഇതില്‍ വരും. ഇതിന്റെയെല്ലാം വലിയ വിഭാഗത്തെ ജൂണ്‍ ഒന്ന് മുതല്‍ കണ്ടെത്തുമെന്നും യുവാവ് പറയുന്നു.


അമേരിക്കയുടെ കിഴക്കന്‍ തീരം ഭീമാകാരനായ കൊടുങ്കാറ്റിന് സാക്ഷ്യം വഹിക്കുമെന്നാണ് നാലാമത്തെ പ്രവചനത്തിലുള്ളത്. കാറ്റഗറി സിക്‌സില്‍ വരുന്ന കൊടുങ്കാറ്റായിരിക്കും ഇത്. ഈ ചുഴലിക്കാറ്റ് കാനഡ തീരത്തേക്ക് വരെ നീളുമെന്നാണ് ടൈം ട്രാവലര്‍ പ്രവചിക്കുന്നു. കാറ്റഗറി അഞ്ചില്‍ വരുന്ന ചുഴലിക്കാറ്റുകള്‍ മണിക്കൂറില്‍ 157 മീറ്റര്‍ വേഗതയുണ്ടാവും.ഈ പ്രവചനത്തെ നിരവധി പേര്‍ ചോദ്യം ചെയ്യുന്നുണ്ട്.

By ivayana