ആസ്വാദനം : ബാബുരാജ് ✍

ഭാവങ്ങൾ കൊണ്ടും വേർതിരിഞ്ഞചിന്തകൾ കൊണ്ടും മലയാളത്തിൻ്റെ കാവ്യനീതികളിൽ നിറഞ്ഞുനിൽക്കുന്ന റഹിം പുഴയോരമെന്നകവിയെ കുറിച്ച് ഒരു ചെറു പഠനം!


അക്ഷരങ്ങളുടെ – ഉയർന്ന ദാർശനീക ചിന്തകളുടെ കൂടൊരുക്കി മലയാള സാഹിത്യത്തിൽ റഹിംപുഴയോരം എന്ന എഴുത്തുകാരൻഎഴുത്തിൻ്റെ ഒരു ഇടം കണ്ടെത്തുകയാണ്. വെയിലേറുകൊണ്ട് സിരകളിൽ ഊർജ്ജത്തിൻ്റെ സൂര്യനാവുകയും സായന്തനത്തിൻ്റെ തണുവു-കൊണ്ട് ചിന്തകൾ സാന്ദ്രമാവുകയും
ചെയ്യുന്ന എഴുത്താണ് ഈ കവിയെവ്യത്യസ്ഥനാക്കുന്നത്. ഇദ്ദേഹം കവിഅയ്യപ്പനെ സ്നേഹിക്കുന്നു. ഖലിൽജിബ്രാനെ സ്നേഹിക്കുന്നു. എന്തിനേറെ – ഉയർന്ന ചിന്തകൾ കൊണ്ട്സൃഷ്ടികളിൽ വിവിധ കാലങ്ങളെനിർമ്മിച്ചെടുക്കുന്ന എല്ലാ എഴുത്തുകാരേയും ഇദ്ദേഹം ഉടലോടെ സ്വീകരിക്കുന്നു എന്നുള്ളിടത്താണ് ഇദ്ദേഹത്തിൻ്റെ എഴുത്ത്.!


തീ പിടിച്ച അക്ഷരങ്ങളിൽ നിന്നുംഉരുവം കൊണ്ട് ഉറഞ്ഞു തുള്ളുന്നകണ്ണകിയെ പോലെയാണ് ചിലപ്പോൾ രചന. പല വായനകളിലും ഞാൻഅത്ഭുതപ്പെട്ടു പോയിട്ടുണ്ട്. ഈ പ്രക്രിയയാണ് ജിബ്രാനും, അയ്യപ്പനുമൊക്കെ സാഹിത്യ ലോകത്തിനുസംഭവന ചെയ്തത്. ഹൃദയത്തിലേക്കു പെയ്ത നിലാവല്ല ഈ എഴുത്തുകാരനെ സ്വാന്തനിപ്പിക്കുന്നത്.മറിച്ച്ഉഷ്ണകാലത്ത് പട്ടിണിയോട് മല്ലടിച്ച്ശരീരവും ചിന്തയും തളർന്നു പോകുന്നവരുടെ ഇടയിലേക്ക് ഒരു ‘കുടം തുള്ളിയിറ്റിക്കുന്ന മഴയെ പ്രണയിക്കുന്ന തന്ത്രം ഈ കവിക്കല്ലാതെമറ്റൊരാൾക്കുമാവില്ല. അത് കാലംഇന്നല്ലെങ്കിൽ നാളെ സാക്ഷ്യപ്പെടുത്തുക തന്നെ ചെയ്യും!


ആദ്യക്ഷരങ്ങളുടെ അകത്തളങ്ങൾതേടുന്ന കവിയാണ് പുഴയോരം. ഭ്രൂണഹത്യയല്ല -പകരം പുലരിയിലേ-ക്കു പിറന്നു വീഴുന്ന പുതിയ പൂക്കളുടെ നിറം കൊണ്ടാണ് ഇയാൾ കവിതയെഴുതുന്നത്. പ്രണയകവിയിൽ നിന്നും വിഭ്രമകയങ്ങളിലേക്കുള്ളഅന്വേഷണത്തിൻ്റെ ഒരു ചടുലതഇദ്ദേഹത്തിലുണ്ട്. വേരറുക്കുന്നവൻസുര്യൻ്റെ ചൂടിനാൽ തണുക്കുന്ന മഴയേയും പുഴയേയും ആഗ്രഹിച്ചുകൂട.കാടു മുളയ്ക്കണം, കുലം മുളയ്ക്ക
ണം. വിത്തിൻ്റെ ശിഖിരങ്ങൾ അതിരുകളില്ലാതെ പടർന്നു പന്തലിച്ച്അടക്കം ചെയ്തു വച്ചിരിക്കുന്ന മതസംഗതികളെ ചോദ്യം ചെയ്യപ്പെടണം.റഹീമിൻ്റെ എഴുത്ത് അധികാരികളുടെ അന്തപുരങ്ങളെ അസ്വസ്തമാക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതറിയിപ്പാണ് – മുന്നറിയിപ്പാണ്!കാലത്തിന് അതിനു ശരിയെന്നു തോന്നുന്ന ചക്രങ്ങളുമായി ഉരുണ്ടുനീങ്ങാൻ സമയമായെന്നു കരുതുക.


ഇരുട്ടുകൊണ്ട് ചരിത്രത്തിൻ്റെ താളുകൾ മറിച്ചു നോക്കരുതെന്ന്എത്രയോ വട്ടം. ഇദ്ദേഹത്തിൻ്റെ കവിതകളിലൂടെ പറഞ്ഞിട്ടുണ്ട്. കേൾവിയുള്ള കാലമേ…… ഒരു പഥികൻ്റെപാട്ടാണ് നാളെ നിൻ്റെ ചരിത്രവഴിക
ളിൽ ഒരു പാഠമായി കിടന്നിട്ടുള്ളത്.മുറിഞ്ഞു പോകുന്ന കണ്ണികളുണ്ട്.അതിനെ ചിന്തയുടെ തന്മാത്രകളിൽ
ചൂടാക്കി പരിശോധിക്കുകയും – പുനപരിശോധിക്കുകയും വേണം.ലബനൻ്റെ തീരത്ത് വീശിയടിക്കുന്ന അസ-മധാനകാലത്തെ ഇരമ്പം ഇദ്ദേഹത്തിൻ്റെ കവിതകളിൽ വായിക്കാവുന്നതാണ്. വരണ്ടുണങ്ങുന്ന ചിരികൾ കടമെടുക്കാത്തവൻ! സൂര്യനുദിക്കും പോലെ തന്നെ ഉദിച്ചിട്ടുണ്ട്. ഭൂമി തിളയ്ക്കും പോലെ തന്നെ തിളക്കട്ടെ! പുത്തൻ ആഗോകരണത്തിൻ്റെ അഹംഭാവരീതിത_മായ അടുക്കുകളിൽ ശ്വാസം മുട്ടിപോകുന്ന ഒരു ജീവൻ. ആധുനികവൈദ്യശാസ്ത്രം കൊണ്ടു പോലുംപരിഹരിച്ചെടുക്കാനാവാത്ത പ്രഹേളിക.എവിടെയാണ് സമത്വ ബോധത്തിൻ്റെ സമാധാനം കണ്ടെത്തേണ്ടതെന്ന് എഴുത്തുകാരൻ ചോദിക്കുന്നു. ഏതു സത്തകൊണ്ടാണ് വീഞ്ഞു കുടിച്ചു ലക്കുകെട്ട കാലത്തോട് പ്രതികരിക്കേണ്ടതെന്ന്കവി കൂടെ കൂടെ ചോദിക്കുന്നു.
കലികേറിയുറയുന്ന ഭൂതാവേശത്തിൻ്റെ പേര് കവിതയല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. അറം പറ്റരുത്.


കുലമഹിമ പറഞ്ഞ് അധകൃതയായവൾക്ക് കരയാൻ മാത്രം പിറക്കുന്നകുഞ്ഞുങ്ങളുണ്ടാവരുത്.അങ്ങനെ
ഉണ്ണികളെ സൃഷ്ടിക്കുന്നവരുടെ കുലം മുടിയ്ക്കുക തന്നെ വേണം.
ഇത് ഭരണകൂട പ്രക്രിയകളോടുള്ളഒരു തുറന്ന വെല്ലുവിളി കൂടിയാണ്!
റഹീമിനെ പോലുള്ള ഒരുചിന്തയുടെ പ്രതിഭയെ വിലയിരുത്താൻ ഞാനാളല്ല.പക്ഷെ എന്തു ചെയ്യാംറഹീമേ കാലത്തിന് അങ്ങിനെയൊനിനേയും കുറേ കാലം മൂടിവയ്ക്കാനാവില്ല. അത്തു വച്ചു വിരിയിച്ചു കൊണ്ടേയിരിക്കും. അത് പുതിയകാല ബോധങ്ങളെ സൃഷ്ടിക്കും. ഞാനിത് ഇവിടെ എഴുതുന്നത് കടന്നു പോയിട്ടുണ്ടെങ്കിൽ അത്റഹീമിനെ അറിയുന്നവർ വിലയിരുത്തട്ടെ! എഴുത്തിൻ്റെ താണ്ഡവകാലങ്ങൾ കൊണ്ട് വലിയ കാറ്റിനെ പോലും മറികടക്കാൻ ശേഷിയുള്ളവാക്കുകളുടെ ഇന്ദ്രജാലക്കാര-താങ്കൾക്കിനിയും എഴുതാനുണ്ട്.കാലത്തോട് ചിലതൊക്കെ പറയാനുമുണ്ട്.ഇതു തന്നെയാണ് ജിബ്രാനും അയ്യപ്പനും പറഞ്ഞു വച്ചത്!!

മാസ്മരീകതയുടെ, അത്ഭുതങ്ങളുടെ, പ്രതിക്ഷേധങ്ങളുടെ തീ-ജ്വാലകളുടെ സൗന്ദര്യചോദനകളുടെ – ആകെ തുകയായ ഒരെഴുത്തുകാരൻ! അങ്ങേക്ക് എൻ്റെ ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ! താങ്കളുടെ എഴുത്ത് അഗ്‌നിയുടെ ഊർവ്വരതകൾ പോലെ കാടും നാടുംനഗരവും താണ്ടി ഋതുക്കളെ അനുസരിക്കുകയും നിക്ഷേധിക്കുകയുംചെയ്യട്ടെ!!!

ബാബുരാജ്

By ivayana