രചന : ദിനീഷ് ശ്രീപദം✍

സായന്തനത്തിലെകുഞ്ഞിളങ്കാറ്റിന്
ചെമ്പകപ്പൂവിൻ സുഗന്ധം!
വിരഹാർദ്രയാമെൻറെ
കൺമണിയ്ക്കെന്നോട്
തോന്നിയോരിഷ്ടസുഗന്ധം!

മന്ദസമീരനെ മന്ദമന്ദം ഞാൻ
നെഞ്ചോടു ചേർത്തുപുണർന്നു,
എന്നിലെ സങ്കൽപ്പസീമകൾ
കടന്നഞാനൊരുനിമിഷ
സ്വപ്നരഥമേറി….!

പാതിവഴിയേയുള്ള ശശിയു
മുഡുകന്യകളുമൊരുമാത്ര-
യിരുകണ്ണും പൊത്തീ…!

എന്നെതഴുകിയുണർത്തി
യകന്നുപോയ് അവൾക്കരികി-
ലേയ്ക്കായി പവനൻ, എൻ്റെ
മാനസച്ചിറകുകൾ വീശി….!!

കാത്തിരിയ്ക്കുന്നുഞാനന്നുമിന്നും
ചെമ്പകക്കാറ്റിൻ വരവുകാത്ത്…..!
ആ ചെമ്പകം പൂക്കില്ലിനിയെന്നറിഞ്ഞിട്ടും;
ചെമ്പകക്കാറ്റിൻവരവും കാത്ത്….!

ദിനീഷ് ശ്രീപദം

By ivayana