സ്വപ്നത്തിലിന്നലെ വന്ന്
സ്റ്റൈലായ് ചിരിക്കുന്നു സുൽത്താൻ.
കറുത്തൊരു കണ്ണടപൊക്കി
ചാരുകസേരയിലിരുന്ന്
പൊട്ടിച്ചിരിക്കുന്നു സുൽത്താൻ.

പണ്ടേ പറഞ്ഞില്ലേ ഞാനും ഭൂമി
പ്രാണികൾക്കുള്ളതാണെന്ന്
പാറ്റ, പഴുതാര, പാമ്പ്, പക്ഷി
വവ്വാൽ, പുലി, ആനയെല്ലാം
ച്ചിരിപ്പിടി ഭൂമിക്കവകാശിയെന്ന്.

വല്ലാതെ ദ്രോഹിച്ചു നിങ്ങൾ
കയ്യടക്കിയവയെല്ലാം.
തോക്കും പീരങ്കിയുമൊക്കെ വീടിന്റെ
മൂലയിൽ ചാരിവച്ചോളൂ.

പനിച്ചുവിറച്ചങ്ങനെ നിങ്ങളെല്ലാം
സ്റ്റൈലായി വീട്ടിലിരുന്നോ.
മണ്ടശിരോമണി, കുണ്ടാമണ്ടികളേ
ഇതെല്ലാം പണ്ടേ പറഞ്ഞില്ലേ ഞാനും.

ചുണ്ടിലൊരു പരിഹാസച്ചിരിയുമായ്
മെല്ലെ മറഞ്ഞിതു സുൽത്താൻ.

ദൈവത്തിന്റെ ഈ ഭൂഗോളത്തിലെ പ്രതിനിധികളാണ് മനുഷ്യൻ. നന്മ ചെയ്യുക, ആരോഗ്യം സൂക്ഷിക്കുക, മനസും, ശരീരവും ശുദ്ധമാക്കിവയ്ക്കുക.ഇത്തിരിപ്പിടിയോളം ഭൂമി എല്ലാവർക്കും സ്വന്തം. അതു മനുഷ്യൻ മാത്രം കയ്യടക്കി വച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞതെല്ലാം ഇന്ന് സത്യമായിരിക്കുന്നു. മലയാളത്തിന് ബഷീറിയൻ ശൈലി സമ്മാനിച്ച മലയാളത്തിന്റെ പ്രിയ കഥാകാരൻ അന്തരിച്ചിട്ട് ഇന്ന് 26 വർഷം ചികയുന്നു. ഒാർമകൾക്കു മുന്നിൽ പ്രണാമം.

By ivayana