ശ്രീകുമാർ ഉണ്ണിത്താൻ✍
മധ്യപ്രദേശിലെ ഇന്‍ഡോറിൽ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ ഒട്ടേറേ അമേരിക്കൻ പ്രവാസികളും പങ്കെടുക്കുബോൾ ഫൊക്കാനയെ പ്രതിനിധികരിച്ച് ഫൊക്കാന മുൻ ജനറനൽ സെക്രട്ടറി സജിമോൻ ആന്റണി, മുൻ ട്രസ്റ്റീ ബോർഡ് ചെയർ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ, മുൻ പ്രസിഡണ്ട് മാധവൻ പി നായർ, അനിൽകുമാർ പിള്ള എന്നിവരും പങ്കെടുക്കുന്നു.
പ്രവാസി ഭാരതീയ ദിനാചരണ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു . മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍,വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരും ആശംസകൾ അറിയിച്ചു സംസാരിച്ചു. . 70 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 3500 ഓളം പ്രവാസികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂടുതൽ പ്രവാസികളും ഗൾഫ് രാജ്യങ്ങൾ , അമേരിക്ക, ബ്രിട്ടൻ , ഓസ്ട്രേലിയ, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് പങ്കെടുക്കുന്നത്,
പ്രവാസി ഭാരതീയ ദിന തീം സോങ്ങോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ജനുവരി 9 നാണ് പ്രവാസി ഭാരതീയ ദിനം ആഘോഷിക്കുന്നത്. കോവിഡ് -19 കാരണം ഏകദേശം നാല് വര്‍ഷത്തിന് ശേഷമാണ് ഇന്ന് വീണ്ടും പ്രവാസി ഭാരതീയ ദിനം ആഘോഷിക്കന്നത്.
പ്രവാസി ഭാരതീയ ദിവസിന്റെ പ്രധാന ലക്ഷ്യങ്ങൾ വിദേശത്ത് പ്രത്യേക നേട്ടങ്ങള്‍ കൈവരിച്ച ഇന്ത്യക്കാരെ ആദരിക്കുക, പ്രവാസികൾക്കും രാജ്യക്കാര്‍ക്കും ഇടയില്‍ ഒരു ശൃംഖല സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക.രാജ്യക്കാരെയും പ്രവാസികളെയും ബന്ധിപ്പിച്ച് പ്രയോജനകരമായ പദ്ധതികള്‍ തയ്യാറാക്കുക , രാജ്യത്തെ നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നതാണ്.
ഇൻഡോർ സിറ്റിയുടെ പ്രധാന ഭാഗങ്ങളിൽ എല്ലാം പ്രധനമന്ത്രി മോഡിജീയുടെ 50 ഫീറ്റ് ഉയരമുള്ള കട്ട്ഔട്ട് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കൺവെൻഷൻ സെന്റർ വന്നവരെയെല്ലാം ഉൾകൊള്ളാൻ ഉള്ള സൗകര്യം കുറവാണ് , അഞ്ഞുറോളം ആളുകൾ സീറ്റിന് വേണ്ടി കാത്തുനിൽക്കുന്നത് കാണാമായിരുന്നു. മൊത്തത്തിൽ ഒരു കളർ ഫുൾ ആയ കൺവെൻഷൻ ആണ് കാണാൻ കഴിയുന്നതെന്ന് ഫൊക്കാന മുൻ ജനറനൽ സെക്രട്ടറി സജിമോൻ ആന്റണി, മുൻ ട്രസ്റ്റീ ബോർഡ് ചെയർ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ, അനിൽ കുമാർ പിള്ള എന്നിവർ അഭിപ്രായപ്പെട്ടു.