രചന : ടിഎം നവാസ് വളാഞ്ചേരി✍

ചിരി പലതുണ്ടത്രെ
ചിരിയിൽ പലതുണ്ടത്രെ
ചിരി ശരിയാണത്രെ
ചിരിയിൽ ശരിയുണ്ടത്രെ
കുഞ്ഞൊന്നു ചിരിച്ചത്രെ
പാൽ പുഞ്ചിരിയാണത്രെ
കൊച്ചൊന്നു ചിരിച്ചത്രെ
കുസൃതി ചിരിയാണത്രെ
പെൺകൊച്ചിനെ കണ്ടപ്പോൾ
ചങ്ങാതി ചിരിച്ചത്രെ
ഒരു കണ്ണു ചിമ്മിത്രെ
കള്ളച്ചിരിയാണത്രെ
കച്ചോടക്കാരാത്രെ
രാഷ്ട്രീയക്കാരാത്രെ
വെളുക്കെ ചിരിക്കുത്രെ
ചിരിയിൽ വളവുണ്ടത്രെ
കനിവിനായ് വന്നത്രെ
കൈ നീട്ടി വന്നത്രെ
വദനത്തിൽ കണ്ടത്രെ
ദയവിന്റെ ചിരിയത്രെ
കൂട്ടത്തിൽ ചിലരുണ്ടെ
പറയുമ്പോൾ രസമുണ്ടെ
പൊട്ടുന്ന ചിരിയത്രെ
പൊട്ടിച്ചിരിയത്രെ
ചിരിയൊന്നു ചെരിഞ്ഞാലോ
പരിഹാസ ചിരിയാത്രെ
കൊച്ചൊന്നു കേറിത്രെ
സൈക്കിൾ ചവിട്ടിത്രെ
പെട്ടെന്ന് വീണത്രെ
ചമ്മിയ ചിരിയത്രെ
പാവത്താൻ പെട്ടത്രെ
പുലി വായിൽ പെട്ടത്രെ
കേട്ടത്രെ ചിരിയത്രെ
ഗർവിന്റെ ചിരിയത്രെ
ചിരി പലതുണ്ടത്രെ
ചിരിയിൽ പലതുണ്ടത്രെ
ആയുസ്സും നീട്ടുത്രെ
ഗുണവും പലതുണ്ടത്രെ
ഉയരത്തിൽ എത്താത്രെ
ഉയരങ്ങൾ താണ്ടാത്രെ
ചിരി ചരിതം ശരിയാത്രെ
കൈവിട്ടാൽ പണിയാത്രെ.

ടിഎം നവാസ് വളാഞ്ചേരി

By ivayana