രചന : അനിയൻ പുലികേർഴ് ✍
ധനുമാസക്കുളിരിന്നൊപ്പം
പൂത്തിരുവാതിര വന്നല്ലോ
മധുരമുള്ളോർമകളൊക്കെ
മനതാരിൽ നിറഞ്ഞല്ലോ
ചൂണ്ടുകൾ കൊട്ടും കുളിരിൽ
തുടിയും പാട്ടുമുയരുന്നു
നില്കാതുള്ളൊരു കുളിരിൽ
മുങ്ങിപ്പോയൊരു ബാല്യം
യൗവന കാമാരത്തിന്നു
സഹചരോടൊത്തുള്ളൊരു
ചില ചാപല്യങ്ങളുണ്ടെന്നാലും
ഓർമക്കെന്തൊരു തിളക്കം
ഓർക്കുമ്പോള തെത്ര രസം
അമ്പല മുററത്താടിപ്പാടിട്ടതാ
തേൻമഴ ചൊരിയുന്നു
ഊഞ്ഞാൽപടികളിൽ നിന്നും
അത്ഭൂതകാഴ്ചകൾകാണാം
നിറകതിർ പോൽ നൃത്തം
പാതിരാപ്പുവിൻ മണവു
തളരാതുള്ളൊരു തണുപ്പിൽ
ഇളനീരെത്ര കുടിച്ചീടും
ആഘോഷത്തിൽ രാവുകൾ
എന്തൊരു മാന്ത്രി കസ്പർശം
എല്ലാമിന്നോർമകളിൽ നിറയും
നഷ്ട വസന്ത ഗൃഹാതുരത
എല്ലാം പോയി മറഞ്ഞെന്നാലും
ഇല്ലൊരു മാറ്റം ഈ നിലാവിന്ന്