രചന : ഷാജി ഗോപിനാഥ്✍

ഗുപ്തയ്ക് ചന്ദ്രലേഖയെ മറക്കാൻ ഒരിക്കലും കഴിയുമായിരുന്നില്ല. കാരണം മറ്റൊരു രഹസ്യം. അവൻ അവളെ അഗാഥമായി പ്രമിക്കുന്നു. അവൻ അവളെയും. അവൾ അവനെയും ‘പരസ്പരം ഇഷ്ടപ്പെടുന്നു.അവർ പരസ്പരം അലിഞ്ഞു പോയി. പിരിയാനാകാത്ത വിധം .അകന്നിരിക്കാൻ പറ്റാത്ത ആത്മബന്ധം’ അവർ തമ്മിൽ പ്രേമിക്കുന്നു ‘മോഹിക്കുന്നു. ഒന്നായി തീരാൻ ആഗ്രഹിക്കുന്നു.’ചന്ദ്രലേഖയുടെ ഓരോ ഭാവവും താളവും ഗുപ്തയ്ക് വേണ്ടി മാത്രമായി കാത്തിരിക്കുന്നു.’ അവർ ഒരു യന്ത്രത്തിൻ്റെ ഭാഗങ്ങളാകുന്നു.’ അവർ ഈ ലോകത്തിൻ്റെ കപടതയിൽ നിന്നും അകന്നിരിക്കുന്നു.

അവർക്ക് അവരുടേതായ ലോകം’ ഭരണത്തിൽ പെടാതെയും ‘മരണത്തിൽ പെടാതെയും സ്വയം സംരക്ഷിക്കപ്പെടുന്ന ജീവിതയാത്രകൾ ഒന്നിച്ചു നടക്കുന്ന അപൂർവ്വ പ്രണയാത്മാക്കൾ ‘ അവരുടേതായ ലോകം മാത്രം മുന്നിൽ ‘ അവർ അവരുടേതായ ലോകത്തിൽ അവരുടെ സ്വപ്നങ്ങൾ നെയ്തു.’ മനസിൻ്റെയും ആത്മാവിൻ്റെയും ദാഹവും മോഹവും പങ്കുവെച്ചും പരസ്പരം ഭോഗിച്ചും കഴിച്ചുകൂട്ടി.

അവരുടെ ജീവിതവും പ്രവർത്തനവും ‘ലോകത്തിന് ഒരു നഷ്ടവും വരുത്തിയില്ല’ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മറ്റൊരത്ഭുതമായി ഈ പ്രണയം നിലനിൽക്കുന്നു.’ ലോകം അവരെ കുറിച്ചോ അവർ ലോകത്തെ കുറിച്ചോ ചിന്തിച്ചില്ല. കാലം അവരെ മറന്നു പോയിട്ട് കാലങ്ങളായിരിക്കുന്നു. അവരുടെ പ്രേമം അചഞ്ചലമായി നിലകൊള്ളുന്നു.’ ആ മനസുകൾ ഇതുവരെ മാറിയിട്ടില്ല. മനസിൻ തടസങ്ങളോ ആത്മാവിൽ തുടിക്കുന്ന ചേതനയോ പ്രേരണ ചെലുത്തിയില്ല


അവർ രാത്രിയിൽ കാമസൂക്തങ്ങൾ പാടിയിരുന്നു.’പകൽ വെളിച്ചത്തിൽ വസ്ത്രം മാറിയിരുന്നു.’ എല്ലാ രാത്രികളിലും ഒന്നിച്ചുറങ്ങിയുണർന്നു.’ ലോകത്തിൻ്റെ കണ്ണിൽ പെടാതെ കഴിച്ചുകൂട്ടി. അകലങ്ങളിൽ അവരുടെ മേച്ചിൽപുറങ്ങൾ തേടി നടന്നു.
ഒരു ഉന്മാദവേളയിൽ അവൻ അവളോട് ചോദിച്ചു..
ലോകത്തിലെ ഏറ്റവും പരിശുദ്ധമായ വസ്തു ഏതാണ്
അവൾ പറഞ്ഞു ‘ബീജം.
അതിൽ മായം കലരുന്നില്ല. തികച്ചും പരിശുദ്ധം
ബീജം വളർന്നാൽ വിത്താകുന്നു.
വിത്തു വളർന്നാൽ ചെടിയാകുന്നു.


ചെടി വീണ്ടും വിത്താകുന്നു. ഇങ്ങനെ മാറ്റമില്ലാതെ വംശാനന്തര തലമുറ ഉണ്ടായിക്കൊണ്ടിരിക്കുന്നു ‘
മെഴുക് ഉരുകി മെഴുക് ഉണ്ടാകുന്നതു പോലെ ഇതും ഒരു ഭൗതികമാറ്റം.
ഇതൊന്നുമറിയാതെ കാലം കടന്നു പോകുന്നു.’ അനേകം ജീവ നുകൾ നശിപ്പിക്കപ്പെടുന്നു. ഇതൊന്നും കാലം അറിയുന്നില്ല. കണ്ണില്ലാത്ത ലോകം.മരവിച്ച സത്യങ്ങൾ കണ്ണില്ലാത്ത നീതിദുഷിച്ചു നാറിയ സംസ്കാരം
അവൻ അവളെ വില കൂടിയ ചുരിദാറിനാൽ അലങ്കരിച്ചു.

ലെഗിൻ സിൻ്റെ വടിവുകളിൽ അവൾ അതീവ സുന്ദരിയായിരുന്നു.’ വൈകുന്നേരങ്ങളിൽ പാർക്കുകളിൽ മുട്ടിയുരുമ്മിയിരുന്നു ജീവിതം ആസ്വദിച്ചു.’ അവരുടെ രാസലീലകൾ ‘കോളേജ് കുമാരൻമാരെയും കുമാരിമാരെയും മോഹിപ്പിച്ചു.പുതിയൊരു പ്രേമ സംസ്കാരത്തിൻ്റെ വാതിലുകൾ അവർ തുറന്നുകൊടുത്തു.പ്രേമത്തിൻ്റെ വിശാലമായ വഴികൾ അനന്തതയിലേക്ക് അവിരാമം സഞ്ചരിച്ചു കൊണ്ടേയിരുന്നു. ‘അവളെ ആ നാട്ടിലെ ചെറുപ്പക്കാരെല്ലാം മോഹിച്ചു. അവരുടെ ആഗ്രഹപ്രകാരം അവൾ പതിനൊന്നു രാത്രികൾ തിരഞ്ഞെടുത്തു. ഒരു രാത്രിക്ക് രണ്ടായിരം രൂപ നിരക്കിൽ ആ കെ പതിനൊന്നു രാത്രികൾ മാത്രം ആ പതിനൊന്നു പേർക്ക് മാത്രം:ഗുപ്തയുടേയും ചന്ദ്രലേഖയുടെയും വിവാഹം ഇന്ന് അതിഗംഭീരമായി കൊണ്ടാടി.വി വാഹപാർടി വളരെ വൈകിയും നടന്നു കൊണ്ടേയിരുന്നു.

രാത്രിയും അതിഥികൾ എത്തിക്കൊണ്ടിരുന്നു.’രാത്രി വളരെ വൈകി അവർ മണിയറയിൽ പ്രവേശിച്ചു.’ അതി ഗംഭീരമായ ആദ്യ ര ത്രി’ രാത്രിയിൽ ‘വാൽ സ്വായൻ്റെ കാമസൂക്തങ്ങൾ പാടി ‘പ്രേമത്തെ വാനോളം പുകഴ്തി. രാത്രിയുടെ സൗന്ദര്യമാവാഹിച്ചവർ മണ്ണിൽ പുതിയൊരു സ്വർഗം പണിതു… ലോകം അവരുടെ മുന്നിൽ ഒന്നുമല്ലാതായി ആ രാത്രി അവർ വാൽസ്യായനനെതിരഞ്ഞു
രാവിലെ ഉറക്കമുണർന്ന് ഗുപ്തയെചന്ദ്രലേഖ തിരിച്ചറിഞ്ഞില്ല.’ അവൾക്ക് തലേ ദിവസത്തെ രാത്രിയിലെവിടെയേ എപ്പോഴൊ ഗുപ്തയെ നഷ്ടപ്പെട്ടിരുന്നു.’ഗുപ്തയ്ക് അവളെ അറിയാം പക്ഷേ ചന്ദ്രലേഖയ്ക് ഗുപ്തയെ അറിയില്ല.’ അയാൾ വീട്ടിൽ നിന്നിറങ്ങി നടന്നു.’ അത് മസുഹൃത്തിൻ്റെ വീട്ടിലെത്തി.

അയാളും ഭാര്യയും വീടിന് മുന്നിൽ ഇരുന്ന് ചായ കുടിക്കുന്നു ‘ തന്നെ കണ്ടപ്പോൾ അവർ ചോദ്യഭാവത്തിൽ നിന്നു
ആരാ’
ഞാൻ ഗുപ്ത
ഏതു ഗുപ്ത
ഗോപാലൻ്റെ മകൻ ഗുപ്ത
കോവാലനെ അറിയാം
ഗുപ്തയെ അറിയില്ല.
ഇന്നലെ കല്യാണം കഴിഞ്ഞ ഗുപ്ത.
ചന്ദ്രലേഖയുടെ ഭർത്താവ്
ഇല്ല. നമ്മൾ വിശ്വസിക്കുന്നില്ല.


ഗുപ്തയൊന്നൊരാൾ ഇല്ല’ ഉടനെ പോയില്ലെങ്കിൽ പോലീസിൽ അറിയിക്കും.
അയാൾ അവിടെ നിന്നിറങ്ങി നടന്നു.’ തെരുവ് പട്ടികൾ തന്നെക്കണ്ട് വാലാട്ടുന്നുണ്ട് ‘ താൻ എന്നും അവർക്ക് ബിസ്കറ്റ് വാങ്ങി കൊടുക്കാറുണ്ടായിരുന്നു. ഗുപ്ത ഇന്നും പട്ടികൾക്ക് ബിസ്കറ്റ് വാങ്ങി കൊടുത്തു. അവർ സ്നേഹത്തോടെ വാലാട്ടി
വഴിയിൽ കണ്ട പരിചയക്കാരാരും തന്നെ കണ്ട ഭാവം കാണിക്കുന്നില്ല. അവരാരും ഗുപ്തയെ തിരിച്ചറിഞ്ഞില്ല.’ അയാൾ കണ്ണാടിയിൽ നോക്കി ‘താൻ തന്നെ
പല തവണ സ്വയംപേര് ചൊല്ലി വിളിച്ചു ‘


പക്ഷേ ഗുപ്ത വളരെ പെട്ടെന്ന് അപരിചിതത്വത്തിലേക്ക് എടുത്തെറിയപ്പെട്ടു കഴിഞ്ഞു
അയാൾ വഴിയിൽ കണ്ടവരോട് ചോദിച്ചു.
ഗുപ്തയെ അറിയാമോ
ഇല്ലാ എന്നായിരുന്നു. ഏവരുടേയും മറുപടി
ആൾക്കാർ അയാളെ ദ്രാന്തൻ എന്നു കളിയാക്കി ‘ഉയരം കൂടിയ മലമുകളിൽ കയറി നിന്ന് അയാൾ വിളിച്ചു.
ഗുപ്താ ‘
അതിൻ്റെ പ്രതിധ്വനിയായിരുന്നു മറുപടി.

ഷാജി ഗോപിനാഥ്

By ivayana