എഴുത്ത് : ബാബുരാജ് ✍
(കാവ്യകുലപതി ശ്രി.ശ്രീകുമാരൻതമ്പിയുടെ മനോഹരമായ ഗാനങ്ങൾ ഉൾപ്പെടുത്തി ഞാനദ്ദേഹത്തെ ആദരപൂർവ്വം നിങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കട്ടെ!)
അകലെയകലെ നീലാകാശത്തിൽ അലതല്ലും രാഗതീർത്ഥം
മലയാളത്തിനു കൊടുത്ത അത്ഭുതപ്രതിഭാസമേ….. വന്ദനം!
ഇത് ഹൃദയരാഗങ്ങളുടെ പ്രണയ പുഷ്പം. ഹൃദയം കൊണ്ടെഴുതിയ കവിത. അവിടെ ആറാട്ടിന്ആനകൾ കുളിച്ചു കയറുന്നതു കാണാനെന്തു ഭംഗിയാണെന്നോ !ഈശ്വരനെ വിരുന്നിനയച്ച കാവ്യശില്പം.പാടാത്ത വീണയെ കൊണ്ട് പാട്ടുപാടിച്ച കവിഹൃദയം.ശിവമല്ലി പൂവി -ൻ്റെ മധുരഗന്ധം കൊണ്ട് വരികളെഴുതി മലയാളത്തെ നറുമലരിൻ്റെമനോഹാരിത കൊണ്ടു വാഴ്ത്തിയപാട്ടുകാലം. ഈ ഉത്തരാ സ്വയംവരംകാണാൻ നമുക്കും പോകണം.ശിവഭക്തിയോടൊപ്പം പകലുകൾ ദേവന് ഭക്തതളികയൊരുക്കിയ കവി.കാവ്യശീലുകളിൽ പ്രണയവും, വിരഹവും, ജീവിതത്തിൻ്റെ മറ്റെല്ലാ ഭാവങ്ങളും വിനയപൂർവ്വം അർപ്പിക്കുകയാണദ്ദേഹം.
അതു കൊണ്ടാണ്ഓരോ പൂവും വിരിയുമ്പോൾ അതിൽ ഓങ്കാരത്തിൻ്റെ പൊരുളുകളുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.ഇത് ശിവമല്ലി പൂക്കളുടെ ശീതരാഗങ്ങളാണ്.!മാനത്തെ മായാവനത്തിൽ നിന്നുംമാലാഖ വന്നിറങ്ങിയത് അദ്ദേഹത്തിൻ്റെ കാവ്യഹൃദയത്തിൽ തന്നെയാണ്. അവിടെ കുയിലിൻ്റെ മണിനാദംപോലെ കിനിഞ്ഞിറങ്ങിയ പാട്ടുകളുടെ ഒരു വലിയ ഉറവ തന്നെയുണ്ട്.പൗർണ്ണമിയുടെ യൗവ്വനത്തെ നേരിട്ടനുഭവിച്ച കവിത.
ഇത് പകർന്നുനൽകലുകളുടെ അമൃതരാഗങ്ങളാണ്.’ ആ ധാരകളാണ് പാലരുവിക്കരയിൽ പഞ്ചമിയുടെ പുഞ്ചിരി വിടർത്തിയത്.അങ്ങനെ അസാമാന്യമായ ഗാനരചനയുടെ പടവുകളിൽഅദ്ദേഹം പടർന്നിറങ്ങുകയാണ്. അവിടെ മനോഹരമായ കാവ്യകലകൾ കൊണ്ട് കുറുമൊഴിമുല്ല പൂങ്കാറ്റിൽ രണ്ടു കുവലയമിഴികളെ അദ്ദേഹം കാണുന്നുണ്ട്. ഇണക്കിളികൾക്ക് ഇളംവെയിൽ വേണം. അത് ഈകാട്ടുപൂന്തേനരുവിയുടെ കരയിൽനിന്നായാലോ?സൗന്ദര്യത്തിൻ്റെ പൂർണ്ണ ബിംബ-ങ്ങൾ കൊണ്ട് മലയാള ഗാനരചനയെ സമ്പന്നമാക്കിയ കരവിരുതാണ് ശ്രീകുമാരൻ സാർ. അത് പൊന്നിൽ തിളങ്ങി നിൽക്കട്ടെ! ഈ തിളക്കം ചെമ്പകതൈകൾ പൂത്ത മാനത്തെ പൊന്നമ്പിളിയേയും ചുംബിച്ചുണർത്തുന്നുണ്ട്.
താരാപഥത്തിൽമേഘപാളികൾ മയങ്ങുന്ന നേരംഅത്തറിൻ സുഗന്ധം കൊണ്ട്പൂശിയ വരികളാൽ ഗാനരചനാ കാലത്തെ അത്ഭുതപ്പെടുത്തിയ മഹാപ്രതിഭ. എന്നിട്ട് കസ്തൂരി മണക്കുന്ന കാറ്റിനെ വാൽക്കണ്ണെഴുതിച്ച് വനപുഷ്പവും ചൂടിച്ച് വൈശാഖ -ത്തിലേക്കു ചായുമ്പോൾ അവിടെമന്ദസ്മിതമാം ചന്ദ്രിക ചൂടുന്ന കാവ്യഭാവന എത്ര മനോഹരം. എവിടെവച്ചാണ് നമ്മുടെ മനസ്സിൽ മണിക്കച്ച അഴിഞ്ഞു വീണത്.? നമുക്കത്മന്ദാരപൂവിൻ്റെ മണമുണ്ടു പറക്കുന്ന കാറ്റിനോടു ചോദിക്കാം! അതിൻ്റെ കുളിര് ആടകൾ ചാർത്തിയവിഗ്രഹത്തിനു ചുറ്റും നിറഞ്ഞു നിൽക്കട്ടെ!
ആ വർണ്ണരാഗപരാഗം ഇമ്പങ്ങളുടെജീവനിൽ പതഞ്ഞുറയുമ്പോൾ ഈകാട്ടു പൂന്തേനരുവി കവി നിങ്ങൾക്കു തരുന്ന രാഗേന്ദ്രിയങ്ങളുടെമധുവായി, തിരുമധുരമായി പരിണമിക്കുകയാണ്. അവിടേയായിരിക്കാം
അദ്ദേഹം നിൻപാട്ടിലൂറുന്ന ശ്രിംഗാരമധുവെന്ന് പാടിയിട്ടുണ്ടാവുക!
ആ മധു കണ്മണിയുടെ കവിളുകളെ തലോടി സംഗീതത്തിൻ്റെരാഗമുദ്രകളെ തലോടി ചെന്തളിർചുണ്ടിൽ മുന്തിരി തേൻ കിനിയിക്കുന്നത് നോക്കൂ ?….. ഒരു മനോഹരമായ കാഴ്ച്ച! സന്ധ്യ തന്നമ്പലത്തിൽകുങ്കുമ പൂത്തറയിൽ ചന്ദനക്കാപ്പുചാർത്തി അമ്പിളി ദേവിയായി- ആരതികളാടിയത്.
ഈ പ്രകൃതിയുടെസൗന്ദര്യത്തെ തൻ്റെ ജീവധാരയിലാവഹിച്ച് മലയാള ഭാഷയെ തിരുവാതിരയിൽ തിരുവാഭരണം ചാർത്തിയത്.ഇവിടെ ഒരിക്കൽ കൂടി കുയിലിൻ്റെ മണിനാദത്തിലേക്ക് ഒരു തരംഗഗംഗ ആടുന്നത് നാം തിരിച്ചറിയുന്നി
ല്ലേ? പ്രണയത്തിൻ്റെ മലർ ചെണ്ടിൽഅത്തറു പൂശിയ പുലരിയെ പകർത്തി വച്ച കവിത്വം അസാമാന്യംതന്നെ.!
എൻ്റെ ഇണക്കിളികളെ സംഗീത കടലിൻ്റെ അക്കരേയും ഇക്കരേയുംഇരുത്തി തങ്കനിലാവിൻ്റെ തണുപ്പുകൊണ്ട് ആശ്ളേഷിക്കുമ്പോൾ അവിടെ ശിവമല്ലിയുടെ ശീതകാലരാഗങ്ങൾ പുലരികളിൽ സാധകം ചെയ്യുന്നതും നമുക്കു തിരിച്ചറിയാം. ഈകാട്ടുകടമ്പുകൾ പൂക്കട്ടെ! ഇലഞ്ഞികൾ പൂമണമായി കാട്ടുകടമ്പിലെ
കാറ്റിനോടൊപ്പം ചേക്കേറുകയും ചെയ്യട്ടെ! സ്വർണ്ണപിതംബര ധാരിയായപുലരിയുടെ പൊൻവെട്ടമേ……..
നിന്നിലും ഒരു കവിതയുണ്ടെന്ന് കവിതിരിച്ചറിഞ്ഞു കഴിഞ്ഞല്ലോ!
കവിതേ ആടകളൊക്കെ ഒരുക്കി വച്ച് നീ കാളിന്ദീ പൂനിലാവേറ്റ് മയങ്ങുന്നതെപ്പോഴാണ്? അവിടെഞാൻ നിനക്കൊരു മലർമാല കരുതി വച്ചിട്ടുണ്ട്. അവിടെ ചിത്രവർണ്ണപൂക്കളെ കൊണ്ട് ഞാനൊരു മണിയറയും കരുതി വച്ചിട്ടുണ്ട്.നിൻ്റെ കനവിൽ ഞാനൊരു ദേവദാരുയായിക്കോട്ടെ? എന്നിട്ട് ഞാനൊ
രു കനക വസന്തമായി നിന്നോടുചേ’ർന്നു നിന്നോട്ടെ! അതു മാത്രമല്ലസിന്ദൂരകിരണം കൊണ്ട് നിന്നെയൊന്ന് തഴുകുകയും വേണം. ഇത് രത്നംപൊഴിക്കുന്ന രാത്രിയുടെ ഗീതക-ങ്ങൾ. സ്വപ്നവിലാസിനിയായ സ്വർഗ്ഗനന്ദിനി നിനക്ക് കാവ്യലോകത്തിൻ്റെ നമോവാകം. സ്വരമായ് നാവിൻനാദമായ് തന്ത്രിയുടെ മർമ്മരങ്ങളാ
ണ് ആ പാട്ടുകൾ മുഴുവനും……. രാഗവും, താളവും, ലയവും, ശ്രുതിയും കൊണ്ട് ഈ സർഗ്ഗധാരനക്ഷത്രരാജ്യത്തെ നർത്തനശാലയിൽ മനോഹരമായ രത്നം പൊഴിക്കുന്നുണ്ട്.ഇത് സർഗ്ഗധാരകളുടെദിവ്യദർശനമാണ്.വസന്തകാലത്തെതിരുമധുരം തേച്ച് മനോഹരമാക്കിയ ഭാവസൃഷ്ടി.
അവളുടെ ചിരികൾ കൊണ്ട് മുത്തുകൾ വിതറിആകാശത്തിന് വർണ്ണങ്ങളുടെ രാഗം കുറിച്ചിട്ട മഹാകവിത്വം. ലളിതഗാനങ്ങൾ ഉൾപ്പെടെ മൂവായിരത്തിലധികം ഗാനങ്ങൾ! വാക്കുകളുടേയും, സൗന്ദര്യങ്ങളുടേയും അസാമാന്യതകൾകൊണ്ട് മലയാളിയുടെമനസ്സിൻ്റെ ആഴങ്ങളിലേക്ക് പ്രണയത്തിൻ്റെ പൂക്കൾ വിതറിയ കവി.ഹൃദയഗീതങ്ങളുടെ അമൃതേത്തുകൊണ്ട് മലയാളിയുടെ മനസ്സു കവർന്ന
ക്രാന്തദർശി.!
ഏതാണ്ട് 28 – ഓളം സിനിമകൾക്ക്അദ്ദേഹം സംവിധാനം നിർവ്വഹിച്ചു.കളരിക്കൽ കൃഷ്ണപിള്ളയുടേയുംകരിമ്പേലത്ത് ഭവാനിയമ്മ തങ്കച്ചിയുടേയും മകനായി ഹരിപ്പാടിൽപിറന്നു. സിനിമ- കണക്കും ,കവിതയും എന്ന പുസ്തകം ഏറ്റവും നല്ലചലച്ചിത്ര ഗ്രന്ഥമായി പരിഗണിച്ച്ദേശീയ ബഹുമതിക്ക് അർഹനായിട്ടുണ്ട്. 1971-ൽ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിനർഹനായി. നല്ല ഗാനങ്ങളുടെ സംഭാവനക്ക് ജെ.സി.ഡാനിയേൽ അവാർഡ്.ഗാന രചയിതാവ്, നോവലിസ്റ്റ്, കഥാകൃത്ത്, കവി, തിരക്കഥാകൃത്ത്,നിർമ്മാതാവ്,സംഗീത സംവിധായകൻ എന്നിടങ്ങളിൽ മികവ്.1966- മുതൽ മലയാളിയുടെ ഹൃദയത്തിൽപാടി പതിഞ്ഞതിലേറെയും ഈ പ്രതിഭാധനൻ്റെ ഗാനങ്ങൾ തന്നെയായിരുന്നു. അതെന്നും – എക്കാലവും മലയാളത്തിൻ്റെ ശിവമല്ലി പൂക്കളെ പ്പോലെ സുഗന്ധം പരത്തികൊണ്ടിരിക്കട്ടെ!!!
ശ്രീ …… ശ്രീകുമാരൻ തമ്പിയുടെഅനശ്വര ഗാനങ്ങളോട് കടപ്പാട് !!!