ഫാ.ജോൺസൺ പുഞ്ചകോണം ✍
ന്യൂയോർക്ക് : ഓർത്തോഡോക്സ് ഹെറാൾഡ് ചീഫ് എഡിറ്ററും മലങ്കര ഓർത്തോഡോക്സ്സുറിയാനി സഭയുടെ നോർത്ത് ഈസ്ററ് അമേരിക്കൻ ഭദ്രാസനത്തിലെ മുതിർന്ന വൈദീകനും സെന്റ് തോമസ് മാഷഴ്സ് സ്ട്രീറ്റ്, ഫിലാഡൽഫിയ മാഷഴ്സ് സ്ട്രീറ്റ് സെന്റ് തോമസ്ഓർത്തോഡോക്സ് ഇടവക വികാരിയുമായിരുന്ന ഫാ.ബാബു വർഗ്ഗീസ് (ഷേബാലി) (67) ഫിലാഡൽഫിയയിലുള്ള സ്വവസതിയിൽ അന്തരിച്ചു . സംസ്ക്കാരം മാതൃ ഇടവകയായ തുമ്പമൺ തട്ടസെൻറ് ജോർജ്ജ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും. പൊതു ദർശനം ഫിലാഡൽഫിയസെന്റ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ പിന്നീട്.
പത്തനംതിട്ട തുമ്പമണ്ണിൽ പ്രസിദ്ധമായ തിരുവിനാൽ കുടുംബത്തിൽ ശ്രീ.റ്റി.ജി.വർഗ്ഗീസിന്റെയുംശോശാമ്മ വർഗ്ഗീസിന്റെയും മകനായി ബാബു വർഗീസ് 1955 സെപ്റ്റംബർ 19-ന് ജനിച്ചു.
കേരള സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ ബി.എസ്.സി.ബിരുദവും, സെറാംപൂർയൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് ഡിവിനിറ്റിയും, കോട്ടയം ഓർത്തഡോക്സ്തിയോളജിക്കൽ സെമിനാരിയിൽ നിന്നും ജി.എസ്.ടി. ബിരുദവും നേടി.
വള്ളംകുളം കൊച്ചിവിഴലിൽ, കെ.എം. വർഗീസിന്റെ മകൾ മിസ്സിസ്. ആനി വർഗ്ഗീസ് ആണ്സഹധർമ്മിണി.
ബോണി ജോർജ്ജ് മാത്യു (ബിസിനസിൽ), ബിൻ തോമസ് മാത്യു എന്നിവരാണ് മക്കൾ
സൗമ്യ സ്റ്റാൻലി (മരുമകൾ )
സഹോദരങ്ങൾ : ജേക്കബ് ടി വർഗീസ് (Engineer), ജോർജ് വർഗീസ് (Deputy Conservator of Forest Rtd), പരേതനായ എബ്രഹാം വർഗീസ് (Engineer)
ഓർത്തഡോക്സ് യൂത്ത് മാസികയുടെ സബ് എഡിറ്റർ, മലങ്കര ഓർത്തഡോക്സ് ഹെറാൾഡിന്റെചീഫ് എഡിറ്റർ, ഓർത്തഡോക്സ് ക്രിസ്ത്യൻ സർവീസ് സൊസൈറ്റി (ബാംഗ്ലൂരിലെ മദ്രാസ് ഭദ്രാസനപദ്ധതി) പ്രസിഡന്റ്, ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഫെയ്ത്ത് ആൻഡ് കൾച്ചർ ഫെലോഷിപ്പ്ജനറൽ സെക്രട്ടറി, കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലങ്കര ഓർത്തോഡോക്സ്സഭയുടെ OVBS -ന്റെ ആദ്യത്തെ മെറ്റീരിയൽ പ്രൊഡക്ഷൻ കമ്മിറ്റിയും അസി. പ്രിന്റ് കോർഡിനേറ്റർ- IBL ഇന്ത്യ (മദ്രാസ്) ഓർത്തഡോക്സ് ഹെറാൾഡിന്റെ ഓൺലൈൻ ദ്വൈവാരികപ്രസിദ്ധീകരണത്തിന്റെ ചുമതലയുള്ള എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അയിരൂർ കുരിശുമുട്ടം സ്റ്റീഫൻസ്, കാരൂർ സെന്റ് പീറ്റേഴ്സ് സെന്റ്പോൾസ്, കോറ്റനാട് സെന്റ്ജോർജ്: ബാംഗ്ലൂർ സെന്റ് പോൾസ്, ആവടി സെന്റ് ജോർജ്ജ്, വിശാഖപട്ടണം സെന്റ് സ്റ്റീഫൻസ്; ഹൈദരാബാദിലെ രാമലിംഗപുരം സെന്റ് മേരീസ്, മദ്രാസ് ബ്രോഡ്‌വേ കത്തീഡ്രൽ എന്നീഇടവകകളിലും. 2001 ജൂലൈ മുതൽ സെന്റ്.ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ന്യൂജേഴ്സി, ക്ളിഫ്ടൻ സെന്റ് ഗ്രീഗോറിയോസ് ഡ്യൂമോണ്ട് സെന്റ് ജോർജ്ജ് ടീനെക് , സെന്റ് തോമസ് മാഷഴ്സ്സ്ട്രീറ്റ്, ഫിലാഡൽഫിയ എന്നീ ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാർഹനായ ഡാനിയേൽഫിലക്‌സീനോസ് മെത്രാപ്പോലീത്തായിൽ നിന്ന് 1978-ൽ ശെമ്മാശ്ശപട്ടവും പരിശുദ്ധബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവയിൽ നിന്ന് 1984-ൽ വൈദികപട്ടവുംസ്വീകരിച്ചു.
നോർത്ത് ഈസ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർനിക്കോളോവോസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യഡോ.തോമസ് മാർ ഇവാനിയോസ്, ഭദ്രാസന സെക്രട്ടറി ഫാ.ഡോ.വർഗ്ഗീസ് എം. ഡാനിയേൽഎന്നിവർ അനുശോചിച്ചു.
ക്രീയാത്മകമായ ചിന്തകളാലും എഴുത്തുകളാലും നവ മാധ്യമരംഗത്ത് ശ്രദ്ധേയമായ രീതിയിൽതനതായ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള വൈദീകനായിരുന്നു ഷേബാലി അച്ചൻ എന്ന്ഓർത്തോഡോക്സ് റ്റി.വി സി ഈ ഓ ഫാ. ജോൺസൺ പുഞ്ചക്കോണം അനുസ്മരിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ഫാ.ജോൺസൺ പുഞ്ചക്കോണം 770-310-9050
ശ്രീ. ജോർജ്ജ് വർഗ്ഗീസ് +91 9447141630
Rev. Fr. Babu Varghese was born in the famous Thiruvinal family at Thumpamon as the son of Mr. T.G. Varghese and Sosamma, on September 19, 1955.
He has a B.Sc. degree in botany from Kerala University; a B.D. from Serampore University, and a GST from the Orthodox Theological Seminary at Kottayam.
He is married to Annie Varghese (D/o K.M. Varghese, Kochivizhalil, Vallamkulam) and has two sons : Bonnie George Mathew (in business) and Bin Thomas Mathew, .
He has worked as the Sub Editor of the Orthodox Youth Magazine, Chief Editor of the Malankara Orthodox Herald, President of the Orthodox Christian Service Society (Madras diocesan project at Bangalore), General Secretary of the Indian Orthodox Church Faith and Culture Fellowship, Convenor of the first OVBS material production committee, and Asst. Print Coordinator – IBL India (Madras). Now he is the editor in charge of an online biweekly publication.
He served the parishes at Ayroor Kurishumuttom; Karoor St. Peters;
Kottanadu St. George: Bangalore St. Paul’s, Avadi St. George;
Vizakhapattanam St. Stephen’s; Ramalingapuram St. Mary’s in Hyderabad; and Madras Broadway Cathedral. Since July 2001, he has served the St. Gregorios Orthodox Church, New Jersey, Clifton St.Gregorios, Dumont St.George, St. Thomas Malankara Orthodox Church of Philadelphia (Mascher St)
His Grace. Daniel Mar Philaxenos Metropolitan ordained him as deacon in 1978, and His Holiness Moran Mar Baselios Marthoma Mathews I ordained him as priest in 1984.