ശ്രീകോവിൽ നടയിൽ ഞാൻ കണ്ടൂ
ദേവിരൂപമാം നിന്നെ
മുഖശ്രീയിൽ പടരും നെയ്‌വിളക്കിന്റെ
പ്രതിബിംബം ഇണചേരുമ്പോൾ..
മുല്ലപ്പൂ ഇഴയുന്ന കാർകൂന്തലിൽ
കള്ളിമുള്ളു പോലെ ഇഴയുന്നുവോ. ?
കസവണിഞ്ഞു നിൽക്കുന്ന നിന്നെ
ദർശനം ആണെന്നു തോന്നിയാൽ
കൈ കൂപ്പി ഒന്ന് ഞാൻ തൊഴുത്തിടട്ടേ.
കാൽച്ചിലങ്ക മെല്ലെ ചലിക്കുമ്പോൾ
നിതംബങ്ങൾ കളിയാടുന്നുവോ.
കാർകുഴലിൽ നീ അണയുമ്പോൾ
കാർമേഘം നിന്നെ പുണരുന്നുവോ ?
അണയുന്ന സൂര്യന്റെ ചെങ്കതിർ വീണാൽ
നീയൊരു അപ്‌സര സുന്ദരിയോ?
അകലെയാ പക്ഷികൾ ചിലച്ചിടുമ്പോൾ
അളകറ്റു നിന്നെ പ്രണയിച്ചോട്ടെ ?
എന്റെ ഏകാന്ത യാത്രയിൽ
നിന്നെയും മോഹിച്ചു ഞാനിരുപ്പൂ സഖി…………..
സുരേഷ് പാങ്ങോട്