രചന : എൻ സമീക്ഷ് ✍
ഒരുപക്ഷേ ഇത്തവണയാ –
പുമാൻപതിവുപോൽ
തീവ്ര പരിസ്ഥിതി പ്രേമിയും
തീവ്ര വന്യജീവി സംരക്ഷകനുമായേക്കില്ല – പോൽ …..കാരണം
നാട്ടിരപിടിയൻ കടുവകളെകുടുക്കാൻ
കൂടുകളിലിരയായ് കുടുക്കിയ
ആടുകളുടെ നായ്ക്കളുടെ വിറയലും
നിലംതോർന്ന്നിലയ്ക്കാനിലവിളികളും
ഒരു നാടിന്റെ നാട്ടാരുടെ
കുഞ്ഞ് കുട്ടി പരാധീനങ്ങളുടെ
വിറയലുകളായിത്തവണയെവിടേയ്ക്കോ
ചുരമാന്തി മാന്തിയൊളിക്കുന്നുവത്രേ
ബസ് സ്റ്റോപ്പിൻപിന്നിലൊരുഹിംസ്രമൃഗം
പതുങ്ങിയതറിയാതെ
മകളെയവിടെത്തനിച്ചാക്കിപ്പോകും
ഒരു സാധുമനുഷ്യന്റെനെടുവീർപ്പിൻ
അനാഥമാംചിതറലുകളെപ്പോലും
കാറ്റു പോലുമിപ്പോൾ
തൻകരങ്ങളാൽ
വീശിയടുപ്പിച്ചുവപ്പിച്ച് വച്ച്
ചോരക്കണങ്ങളാക്കുന്നുവത്രേ
നിരയെഴാത്ത മങ്ങിയപല്ലുകൾ പോൽ
ഗുണ്ടുചരൽപ്പാറ നിരയിട്ട നേർത്ത
ചെറുകാട്ടുവഴികളിൽ നിരയായിനിന്ന്
ചില കാനനം കാണാത്ത കവികൾ
ഒപ്പംകൂടെ
കളകള കുഹു കുഹു പരിസ്ഥിതി പ്രേമികൾ
ഇവരൊന്നായിആസനംതള്ളിനിലകൊണ്ട്
കാടിനെ പുഴകളെ മലകളെ സൂര്യരെ
പക്ഷിമൃഗജന്തുജാലങ്ങളാം സഖാക്കളെ
സമുക്കു ചുറ്റും സ്നേഹ
സാക്ഷികളാക്കാനാഹ്വാനിച്ചും
സൂര്യന്റെ തീവ്രതയെ മറന്ന്
മലയെ ചുംബിക്കാനാഞ്ഞാവേശിച്ചും
കവിത ചൊല്ലിയും കളകളമൊഴുകിയും
കുഴഞ്ഞ് മടുത്ത് നടന്നരിതെറ്റി
സുരക്ഷിതമാംഅവർതൻ
നഗര ഗേഹങ്ങളിലേക്ക് തന്നെ
പതിവുപോലിക്കുറിയുംമടങ്ങുന്നുവത്രേ
അതിനാലൊരുപക്ഷേ
ഇത്തവണയാപുമാൻ
ഒരുപതിവ്തീവ്ര പരിസ്ഥിതിപ്രേമിയും
പതിവ് തെറ്റിക്കാതീവ്ര വന്യജീവീ
പ്രണേതാവുമായേക്കില്ല നൂനം….
…. ഇത്തവണ മനുഷ്യർക്കൊപ്പം
അതാണത്രേ ട്രെൻഡ് …. എത്തവണയുംസത്യവുമതല്ലേ ഭായ്
ജസ്റ്റ് റിമമ്പർ ദാറ്റ് . ഡിഷ്യും… ഡിഷ്യും