രചന : ബാബുരാജ് !✍
ഹൃദയത്തിൻ്റെ ഒരു പുറം
ഇരുട്ടുകൊണ്ട് മൂടി പോയിരിക്കു ന്നു!
ഭ്രമണം ചെയ്യുന്ന ഹൃദയ
പേടകങ്ങൾ!
ചുറ്റട്ടെ -ചിന്തകളെ മുഴുവനും!
ചിതറി കിടന്നിട്ടും, ചൂടു പാകി-
കൊടുത്തിട്ടും മുളപൊട്ടാതെ
സ്വപ്നങ്ങൾ മരവിച്ചു കിട-
ക്കുന്നുണ്ട്!?
ഉഷ്ണ ഭുമികൾ കാറ്റു വിതക്കാ-
ത്തിടത്ത് ചുട്ടു നീറുന്ന ചിന്തകൾ
കൊണ്ടെന്തു ചെയ്യാനാണ് !
ആ _പടുമരം നോക്കുക!
മഞ്ഞുകാലത്ത് കാക്കകൾ
കൊത്തിയിട്ട ബീജത്തിൻ്റെ
ഒരു കഷ്ണമാണത്!
അമ്പിളിക്കലയും തൊട്ട്
നിലാവിൻ്റെ തണുപ്പു മറിഞ്ഞ്
ഉഷ്ണത്തിൻ്റെ തീയിൽ
വെന്തെരിഞ്ഞ് അതിനും വയസ്സാ
യിരിക്കുന്നു!
വിത്തുകൾ മുളയ്ക്കാതിരിക്കട്ടെ!
കിളികൾ കൊത്താതിരിക്കട്ടെ!
ഇരുട്ടു നീക്കി വെളിച്ചം നിറയ്ക്കാൻ
ഹൃദയപേടകങ്ങൾ സുര്യൻ്റെ
പുലരിയിൽ തൊട്ടു നിക്കട്ടെ!
ഈ കവിത മലപ്പുറത്തു നിന്നുംഎറണാകുളത്തേക്ക് യാത്രചെയ്യുന്നതിനിടയിൽ എഴുതിയതാണ്!
