ഭാരതം എന്ന് കേട്ടാല്‍ അഭിമാന പൂരിത മാകണം അന്തരംഗം
കേരളം എന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍
എന്ന ഉള്ളൂര്‍ കാവ്യം കേട്ട് വളര്‍ന്നൊരു തലമുറകള്‍ക്കും
“അച്ചമില്ലേ , അച്ചമില്ലേ , അച്ചം ഏൻപതു ഇല്ലയെ ,
ഇച്ഛകത്തുള്ളോരെല്ലാം എതിർത്തു നിൻട്രാല്‍പോകിലും
അച്ചമില്ലേ , അച്ചമില്ലേ , അച്ചം എന്‍പതു ഇല്ലയേയെന്നു “
ഭാരതിയാര്‍ പാടി കേട്ട എന്‍ ദ്രാവിഡക നെഞ്ചകവും
ജയ ഭാരത ജനനിയ തനുജാതേ
ജയ് ഹേ കർണാടക മാതേ
ജനനിയ ജോഗുല വേദധ
ഘോഷാ ജനനിഗേ
ജീവവു നിന്ന വേഷ
ഹസൂരിന ഗിരിജാല സാലെ
നിന്നായി കോറലിനെ മാലേ
എന്ന് പാടി പുകഴത്തിയൊരു കുവെമ്പും
ദേശമുനു പ്രേമിഞ്ചുമന്ന
മഞ്ചി ആനന്ദി പിഞ്ചുമന്ന
വറ്റി മതലു കാട്ടിപെട്ടൊയ്
ഗട്ടി മേലേ തലപെട്ടവോയ് എന്ന്
ദേശഭക്തി പാടിപതിപ്പിച്ചു തെലുങ്കിൽ അപ്പറാവു
ദക്ഷിണ കവികൾ പാടിയേറെ
എന്റെ രാജ്യം എന്റെ രാജ്യമെന്നു
ഇന്നും അവകൾ നെഞ്ചിലേറ്റുന്നുയിന്നും
ഭാരത മണ്ണില്‍ വന്നിന്നു ആരാലും
എന്തും നടത്തി മടങ്ങാന്‍ അനുവദിക്കില്ല
ധീരരാം ജവാന്മാരുടെ മനസ്സിനെ
തകർക്കുവാനാവില്ല ഇനിയുമെന്നു അറിയുക
വന്ദേമാതരം വന്ദേമാതരം വന്ദേമാതരം …!!
ജീ ആര്‍ കവിയൂര്