രചന : ശങ്കൾ ജി ടി ✍
വീടുപണിയാനറിയാത്തവന്‍
വീടുപണിയുമ്പോള്‍
മുഴുവന്‍ സാങ്കേതികവിദ്യയോടുംകൂടി പ്രപഞ്ചം അവനോടു കൂട്ടുചേരുന്നു
അവനില്‍നിന്നും
ഒരു തരംഗം പുറപ്പെട്ട്ചെന്ന്
പ്ലാന്‍ വരക്കാനറിയാവുന്ന ഒരെന്‍ജിനീയറുടെ
അറിവില്‍പോയി മുട്ടുന്നു
എന്‍ജിനീയറിലെ
പ്ലാന്‍സംബന്ധിയായ എല്ലാ അറിവുകളും സടകുടഞ്ഞഴുന്നേറ്റ്
അവനായി
നല്ലൊരു പ്ലാന്‍ വരച്ചുവയ്യ്ക്കും.
പ്ലാന്‍ വരപ്പിച്ച്
പ്രപഞ്ചം
കൈകഴുകുന്നില്ല
വീടുപണിയാന്‍ അവനിൽനിന്നും
പ്രപഞ്ചം ഒരു കോണ്‍ട്രാക്ടറിലക്ക് തരംഗങ്ങളെ പായിക്കുകയായി..
കോണ്‍ട്രാക്ടറില്‍നിന്നും
വിവിധ തരംഗങ്ങള്‍
പാഞ്ഞുപാഞ്ഞു ചെന്ന്
വാനമെടുക്കാനും മണ്ണുചുമക്കാനും
കല്ലുകെട്ടാനുമറിയാവുന്നവരെ
കൂട്ടിവരുത്തും
തറകെട്ടി ഭിത്തിപണിത്
മേല്‍ക്കൂര വാര്‍ത്ത്
താക്കോല്‍
കൈമാറുന്നതോടെ
അദൃശ്യതലത്തിലെ ഇടപാടുകള്‍
അവസ്സാനിപ്പിച്ച് പ്രപഞ്ചം അനന്തതയുടെ
ഗഹ്വരങ്ങളിലേക്കു മടങ്ങുന്നു…..
…..