രചന : ഹരി കുട്ടപ്പൻ✍

യുക്രൈയിനിൽ രക്തം ഉരുകിയൊലിച്ചു തളം കെട്ടിനിന്നു
യുദ്ധതീമഴ തെരിവോര മഞ്ഞുപാളികൾ ചുവപ്പിച്ചു
മരണഭീതി കറുത്തമേഘമായുരുണ്ടുകൂടിയാകാശം നീളെ
പെയ്യാതൊഴിയാൻ വെമ്പുന്ന ജീവന്റെ തുടിപ്പുകൾ ചുറ്റിലും

ചിതറിതെറിച്ചയാ കരിഞ്ഞമാംസതുണ്ടിലെന്റെ രക്ഷകന്റെ കൈകളും
തീക്കനൽ കട്ട വന്നുപതിച്ചതെന്റെ മിത്രങ്ങൾക്ക് നടുവിലായ്
കത്തി കരിഞ്ഞുപോയന്നെന്റെ സ്വപ്നങ്ങളോരോന്നായി
ഒരു വാക്കിലോതുക്കീടാമീ യുദ്ധകാഹളങ്ങോളോ ക്കയും

മാറ്റിവരക്കാൻ തുനിഞ്ഞതോയിന്ന് നീട്ടിവരച്ചയായതിർത്തിവരമ്പിനെ
വിഷമുള്ള മനസ്സിന്റെ രൗദ്രതാണ്ഡവ സീമക്കായ്
അതിർത്തിയിൽ മരിക്കുന്നു മനുഷ്യജന്മങ്ങളോരോന്നും
മറുവരിയെഴുതീടാം മാനുഷ്യസഹജമാം ന്യായത്തിൽ

കൊതിതീരാ ജീവന്റെ നെഞ്ചത്ത് നീയുയർത്തിയ പതാകയിൽ
വേദനയിൽ കുളിച്ചോരലർച്ചകൾ മാത്രം കേൾപൂ ഞാൻ
ഗർഭപാത്രം ചൂഴ്ന്നെടുത്തയാ നാടിന്റെ സ്വാതന്ത്ര്യം
അനുഭവിപ്പാനായി ബാക്കി വെയ്ക്കുമോ ജീവനേ ?

തീമഴതുപ്പിയ മനുഷ്യക്കോലമേ നീ വാഴ്‌ത്തുന്നയാ
ജീവിതസ്വാതന്ത്ര്യം ശേഷിപ്പുണ്ടോ കയ്യിൽ ?
നരഭോജികൾ കൊണ്ടാടുന്നയീ നീതിവ്യവസ്ഥയിൽ
അരാജകത്തിൻ അടിതറ മാന്തുന്നു ഭരണകൂടവും

സ്വസ്ഥമാമൊരു ജീവിതം സമുച്ഛയമില്ലല്ലോയീ ഭൂമിയിൽ
ജാതിമതവർണ്ണമെന്നോതി വിഭജിക്കാൻ തമ്മിൽ തല്ലുന്നോർ
പൂർവികർ കോർത്തയീ തുരുമ്പിച്ച ചങ്ങലതൻ ഭാരം പേറി നീ
മനുഷ്യത്വതിന്റെ വെള്ളരി പ്രാവിനെ കാണാതെ പോവയോ?

ഹരി കുട്ടപ്പൻ

By ivayana